Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായി പൈനാപ്പിൾ കർഷകർ; ദിവസേന 1200ടൺ കയറ്റി അയച്ചിരുന്നത് പൂർണ്ണമായും നിലച്ചു; വടക്കേ ഇന്ത്യയിലേക്ക് ലോഡ് കൊണ്ടുപോകാൻ മടിച്ച് ഡ്രൈവർമാർ; പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സംഘടന

ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായി പൈനാപ്പിൾ കർഷകർ; ദിവസേന 1200ടൺ കയറ്റി അയച്ചിരുന്നത് പൂർണ്ണമായും നിലച്ചു; വടക്കേ ഇന്ത്യയിലേക്ക് ലോഡ് കൊണ്ടുപോകാൻ മടിച്ച് ഡ്രൈവർമാർ; പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സംഘടന

ജാസിം മൊയ്തീൻ

കൊച്ചി: കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സംഘടന. അസ്സോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും, മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്സ് അസ്സോസിയേഷനുമായി ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് ആവിഷ്‌കരിച്ചിട്ടുള്ളത്.

പൈനാപ്പിൾ കൃഷിയുടെയും ,പൈനാപ്പിൾ മാർക്കറ്റിന്റെയും ആസ്ഥാനമായ മുവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ ,കോതമംഗലം ,പിറവം ,കൂത്താട്ടുകുളം ,പെരുമ്പാവൂർ ,അങ്കമാലി ,മൂവ്വാറ്റുപുഴ ഭാഗങ്ങളിൽ നിന്നാണ് പൈനാപ്പിൾ എത്തി ചേരുന്നത്. ദിവസവും 1200 ടൺ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് പൂർണ്ണമായി നിശ്ചലമായ അവസ്ഥയാണ്.

ഇതിലൂടെ കർഷകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വടക്കെ ഇന്ത്യയിലേക്ക് ലോഡുമായി പോകുന്ന ഡ്രൈവർ തിരികെ വന്നാൽ 14 ദിവസം ക്വാറന്റെയ്നിൽ പോകേണ്ടി വരുന്നതിനാൽ ഡ്രൈവർമാരും പോകാൻ മടിക്കാണിക്കുന്നതും കർഷകർക്കു വിനയായി.പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് പൈനാപ്പിൾ ചലഞ്ചുമായി കൃഷിഓഫീസർമാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ, റസിഡന്റ്സ് അസ്സോസിയേഷനുകൾ ,കച്ചവടക്കാർ ,സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ കേന്ദ്രീകരിച്ച് ചെറുകിട വിൽപനയ്ക്ക് കർഷകരെ സഹായിക്കനാണ് സംഘടനയുടെ തീരുമാനം. ഇത്തരക്കാർ എ ഗ്രേഡ് പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപപ്രകാരം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിച്ചു നൽകും.

ലോക്ക് ഡൗൺ സമയമായതിനാൽ പൈനാപ്പിളിന്റെ വിവിധ ഉല്പന്നങ്ങളായ സ്‌ക്വാഷ്, ജാം ,ജെല്ലി മുതലായ തയ്യാറാക്കാൻ ലഭിക്കുന്ന അവസരമായി ഇതിനെ പ്രയോജനപ്പെടുത്താവുന്നതുമാണെന്ന് കൃഷിഓഫീസർമാരുടെ സംഘടനാ പ്രതിനിധികൾ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പറുകൾ: 9995820686, 9895691687,9495 950275, 9995155346

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP