Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിലെത്തുന്ന പിണറായി കുട്ടനാട് സന്ദർശിക്കില്ലെന്ന് സൂചന; മുഖ്യമന്ത്രി കുട്ടനാട് സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല; ദുരിത ബാധിത പ്രദേശം സന്ദർശിക്കാത്തതിന് മന്ത്രി തോമസ് ഐസക്കിന് നേരെയും വിമർശനം

ആലപ്പുഴയിലെത്തുന്ന പിണറായി കുട്ടനാട് സന്ദർശിക്കില്ലെന്ന് സൂചന; മുഖ്യമന്ത്രി കുട്ടനാട് സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല; ദുരിത ബാധിത പ്രദേശം സന്ദർശിക്കാത്തതിന് മന്ത്രി തോമസ് ഐസക്കിന് നേരെയും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കനത്ത മഴ ദുരന്തം വിതച്ച ആലപ്പുഴയിലെ കുട്ടനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തില്ലെന്ന് സൂചന. മുഖ്യമന്ത്രി ദുരിത ബാധിത പ്രദേശം സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ആലപ്പുഴയിൽ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിൽ തീരുമാനമെടുത്തത്.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നു മന്ത്രിമാരും സ്ഥലം എംഎൽഎയും എത്താത്തത് വൻ വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. അതി ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് കുട്ടനാട്ടിൽ ഉണ്ടായത്. അതേ സമയം മന്ത്രി തോമസ് ഐസക്കിന്റെ സ്വന്തം ആയിട്ടുകൂടി സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP