Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീരശൈവ ആചാര്യൻ ബസവേശ്വര ജയന്തിയിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി;ആശംസ അറിയിച്ചത് കന്നഡയിലും ഇംഗ്ലീഷിലും ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; അതിർത്തി അടച്ച നടപടിയും കന്നഡ ജനതയുടെ മനസും ലക്ഷ്യം  

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : വീരശൈവരുടെ പ്രധാന ആചാര്യനായ ബസവേശ്വരന്റെ ജയന്തി ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലീഷിലും കന്നഡയിലുമാണ് അദ്ദേഹം ട്വീറ്റ് നടത്തിയിരിക്കുന്നത്.അഭിപ്രായ വിത്യാസങ്ങൾ എല്ലാം മറികടക്കാൻ ബസവണ്ണയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാം. മഹാമാരിക്കെതിരെ നമ്മൾ ഭിന്നിച്ച് നിന്നുകൊണ്ട് ഒരിക്കലും വിജയിക്കാനാകില്ല. വിജയിക്കാൻ നമുക്കെല്ലാവർക്കും ആവശ്യമാണ്. അദ്ദേഹം ട്വിറ്ററിൽ കുറിക്കുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കർണാടകം കേരളാ അതിർത്തിയിൽ മണ്ണു ഇട്ട് അടച്ചിരുന്നു. ഇത് വലിയ വിവാദത്തിൽ എത്തുകയും ചെയ്തിരുന്നു ഈ പ്രശ്‌നം ലഘൂകരിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ടെന്നാണ് വിലയിരുത്തൽ.ചില രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമാണ് അതിർത്തി അടച്ചതെന്നും എല്ലാ കന്നഡികരും മോശം ആളുകളല്ലെന്നും.

കേരളത്തെ ഞങ്ങൾ സ്‌നേഹിക്കുന്നുവെന്നും ഒരാൾ കമന്റായി നൽകിയിട്ടുണ്ട്.നിരവധി രോഗികളാണ് ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ മരിച്ചത്. കാസർകോഡ്, കണ്ണൂർ ജില്ലകളിലുള്ളവർ ചികിത്സാ ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്ന സ്ഥലങ്ങളാണ് മംഗലാപുരം. കാസർകോട് രോഗികളുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വഴി തടയുന്ന തീരുമാനം എടുത്തത്.

അദ്ദേഹത്തിന് മറുപടിയായി നിരവധി കർണാടക സ്വദേശികളും കമന്റുകൾ ഇടുന്നുണ്ട്. കന്നഡ ഭാഷയിൽ ട്വീറ്റ് ചെയ്തതിന് നന്ദി അറിയിച്ചാണ് പലരുടേയും ട്വീറ്റ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ നേതാക്കളും മാതൃഭാഷയിൽ തന്നെ ആശംസകൾ അറിയിച്ചിരുന്നെങ്കിൽ എന്നുള്ള ചില കമന്റുകളും ഭാഷാസ്‌നേഹികൾ ഉന്നയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP