Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിസ്ഥിതിലോല ജനസാന്ദ്രത, ഭൂപ്രകൃതി മുൻനിർത്തി നിർണയിക്കണം: മുഖ്യമന്ത്രി

പരിസ്ഥിതിലോല ജനസാന്ദ്രത, ഭൂപ്രകൃതി മുൻനിർത്തി നിർണയിക്കണം: മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനസാന്ദ്രതയും അതീവപ്രത്യേകതയുള്ള ഭൂപ്രകൃതിയും മുൻനിർത്തി പരിസ്ഥിതിലോല മേഖല നിർണയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിലോല മേഖല വിഷയം ജനപക്ഷത്ത് നിന്നുകൊണ്ട് ശരിയായി പരിഹരിക്കാനുള്ള സമ്മർദമാണ് സംസ്ഥാനസർക്കാർ കേന്ദ്രത്തിൽ ചെലുത്തുന്നത്. ജനവാസമേഖലകളെ ഒഴിവാക്കണം. വിദഗ്ധ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യജീവി, പരിസ്ഥിതി, മനുഷ്യ സംരക്ഷണം തുല്യമായി മുന്നോട്ട് കൊണ്ടുപോകുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിലൊന്ന് മറ്റൊന്നിനുവേണ്ടി ബലികഴിക്കാനുള്ളതല്ല. പ്രകൃതിയും വികസനവും പരസ്പരവിരുദ്ധമെന്ന നിലപാട് ചിലർ സ്വീകരിക്കുന്നു. എന്നാൽ, ഇവ രണ്ടും മനുഷ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. മാനവരാശിയുടെ ചരിത്രം ഇത് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി. വനംമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, കെ രാജൻ, പി പ്രസാദ്, അഹമ്മദ് ദേവർകോവിൽ, മുഖ്യവനംമേധാവി ബെന്നിച്ചൻ തോമസ്, പിസിസിഎഫ് നോയൽ തോമസ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP