Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോപണങ്ങൾ ഭയന്ന് വികസന പദ്ധതികൾ ഉപേക്ഷിക്കില്ല; നേട്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്; അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ചുതാഴ്‌ത്താൻ കഴിയുമെന്ന പരിശോധനയിലുമാണ് ഇവർ; അതിനു വേണ്ടി യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുന്നു; നിലപാടു കടുപ്പിച്ചു മുഖ്യമന്ത്രി പിണറായി

ആരോപണങ്ങൾ ഭയന്ന് വികസന പദ്ധതികൾ ഉപേക്ഷിക്കില്ല; നേട്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്; അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ചുതാഴ്‌ത്താൻ കഴിയുമെന്ന പരിശോധനയിലുമാണ് ഇവർ; അതിനു വേണ്ടി യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുന്നു; നിലപാടു കടുപ്പിച്ചു മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോപണങ്ങളെ തുടർന്ന് ഒരു വികസന പദ്ധതിയും കേരള സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ലൈഫിനെതിരെ വൻതോതിലുള്ള നുണപ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം നേട്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്.

അവർ ഇതിനെയെല്ലാം അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ചുതാഴ്‌ത്താൻ കഴിയുമെന്ന പരിശോധനയിലുമാണ്. അതിനു വേണ്ടി യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുന്നുമുണ്ട്. ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് വികസനപദ്ധതികൾ സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന് ഇത്തരക്കാരെ അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വന്തമായി വീട് ഇല്ലാത്തവർ ആരുമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. നല്ല സഹകരണമാണ് ഈ പദ്ധതിക്ക് ജനങ്ങൾ നൽകിയത്. തദ്ദേശ സ്ഥാപനങ്ങൾ മികവാർന്ന പ്രവർത്തനം ഇതിന്റെ ഭാഗമായി കാഴ്ചവെച്ചു. ഇതിന്റെ ഫലമായി 2,26,518 കുടുംബങ്ങൾ സ്വന്തം വീട്ടിലേക്ക് ഇതിനകം താമസം മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ ഒന്നരലക്ഷം പേർക്കുള്ള ഭവനനിർമ്മാണം പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ 676 കോടി ചെലവിട്ട് 52307 വീടുകളാണ് പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമ്മാണ് ഏറ്റെടുത്തത്. 81840 ഗുണഭോക്താക്കൾക്ക് വീടുകൾ പൂർത്തിയാക്കാൻ സാധിച്ചു. ലൈഫിന്റെ അപേക്ഷകൾ ക്ഷണിച്ചതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും സുതാര്യമായിട്ടാണ്.

മൂന്നുഘട്ടങ്ങളിലും അപേക്ഷകരല്ലാത്ത ചിലർ നമ്മുടെ സമൂഹത്തിലുണ്ട്. ഈ മൂന്നു ഘട്ടങ്ങളിലും ഉൾപ്പെടാതെ പോയവരെ എങ്ങനെ സംരക്ഷിക്കും എന്ന ആലോചനയുടെ ഭാഗമായാണ് സർക്കാർ വീണ്ടും അവസരം നൽകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിക്കാതെ പോയവർക്ക് വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകി. 8 ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്. പൂർണമായും സുതാര്യമായ രീതിയിൽ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അർഹരായ എല്ലാവർക്കും വീടുവെച്ചുനൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP