Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അദ്ഭുതമില്ല; അയോധ്യയിൽ ആരാധന അനുവദിച്ചതു കോൺഗ്രസ്; മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനു വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി

പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അദ്ഭുതമില്ല; അയോധ്യയിൽ ആരാധന അനുവദിച്ചതു കോൺഗ്രസ്; മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനു വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതിന് ആശംസ നേർന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയങ്കയുടെ നിലപാടിൽ അത്ഭുതമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഭൂമിപൂജ ദേശീയ ഐക്യത്തിനു വഴിയൊരുക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അയോധ്യ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് എല്ലാപേർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനു വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുലിന്റേതും പ്രിയങ്കയുടേതും പുതിയ നിലപാടായി കരുതുന്നില്ല. മൃദുഹിന്ദുത്വം എല്ലാക്കാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. അയോധ്യയിൽ ആരാധന അനുവദിച്ചതു കോൺഗ്രസാണ്. ക്ഷേത്രത്തിനു ശിലാന്യാസം അനുവദിച്ചതും ശില മണ്ഡപമാക്കാൻ കർസേവ അനുവദിച്ചതും കോൺഗ്രസാണ്.

ബാബറി മസ്ജിദ് തകർക്കാൻ കർസേവകർ എത്തിയപ്പോൾ നിസംഗതയോടെ സമീപിച്ചതു കോൺഗ്രസ് സർക്കാരായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണാമമാണ് ഇപ്പോൾ ഉണ്ടായത്. ഇതിനെല്ലാം ഒപ്പം നിന്ന ചരിത്രമാണു ലീഗിന്റേത്. അയോധ്യ വിഷയത്തിൽ സിപിഎം നിലപാട് പിബി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP