Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ ഇടുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി; വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കാനം; വിവരാവകാശ നിയമത്തിൽ ഉടക്കി സിപിഐയും സിപിഎമ്മും

മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ ഇടുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി; വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കാനം; വിവരാവകാശ നിയമത്തിൽ ഉടക്കി സിപിഐയും സിപിഎമ്മും

തിരുവനന്തപുരം: വിവരാവകാശ നിയമത്തെ ചൊല്ലി സിപിഐയും സിപിഎമ്മും വീണ്ടും ഉടക്കിൽ. സംസ്ഥാന സർക്കാർ വിവരാവകാശ നിയമത്തിന് എതിരാണെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സർക്കാർ വിവരാവകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ല. അത്തരത്തിൽ തെറ്റിദ്ധാരണ പുലർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ ഇടുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. വിവാദങ്ങൾ ഒഴിവാക്കാനാണ് മിണ്ടാതിരിക്കുന്നത്. മറുപടി പറയാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നൽകാനാവാത്ത കാര്യങ്ങൾ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രിക്ക് മറുപടിയായി മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമപ്രകാരം നൽകേണ്ടതാണെന്ന നിലപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമപ്രകാരം നൽകേണ്ടതാണ്. മന്ത്രിസഭ കൂടി തീരുമാനം എടുത്താൽ അത് പരസ്യമാണ്. വിവരാവകാശ നിയമപ്രകാരം ആ വിവരങ്ങൾ ജനങ്ങൾക്ക് നൽകേണ്ടതാണ്. വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

വിവരാവകാശ നിയമത്തിന്റെ ചിറകരിയാനുള്ള ശ്രമത്തെ ചെറുക്കും. സംസ്ഥാന സർക്കാരിന്റെ നിലപാടിന് സാധുതയില്ലെന്നും നമ്മുടെ ഭരണാധികാരികൾക്ക് അത് മനസിലാകുന്നില്ലെന്നും കാനം വ്യക്തമാക്കി. വസ്തുതകളെ വളച്ചൊടിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മുതലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സിപിഐ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പാർട്ടി മുഖപത്രമായ ജനയുഗത്തിലൂടെയും സിപിഐ എതിർപ്പ് ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP