Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ല; ഇത് രാജ്യമാകെയുള്ള വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ല; ഇത് രാജ്യമാകെയുള്ള വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകുന്നത്.

പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്താകെ വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുത്ത സമരമാണ്. ലോകം മുഴുവൻ പ്രക്ഷോഭങ്ങളെ ഉറ്റുനോക്കി. പൗരത്വ നിയമത്തിൽ തിരുത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഇതിനെല്ലാം മുൻനടക്കുന്നതാണ് കേരളത്തിലെ പ്രക്ഷോഭം. കാസർകോട് മുതൽ കളിയിക്കാവിളവരെ മനുഷ്യ മാഹാ ശൃംഖലയിൽ അണിനിരന്നവർ പ്രതിരോധത്തിന്റെ വലിയ മനുഷ്യ മതിൽ തന്നെയാണ് തീർത്തനെന്നും പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമൊപ്പം പാളയം ഇമാം ശുഹൈബ് മൗലവിയും മനുഷ്യ മഹാസംഗമത്തിൽ കണ്ണിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തപ്പോൾ മറ്റുള്ളവർ ഏറ്റു ചൊല്ലി. കേരളത്തിൽ എല്ലായിടത്തും വൻ ജനപങ്കാളിത്തമാണ് പരിപാടിക്കുണ്ടായിരുന്നത്. രാഷ്ട്രീയത്തിനുമപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വൻ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP