Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടാഴിയെ പാട്ടിലാക്കാൻ അയച്ച കത്ത് എട്ടിന്റെ പണിയായത് മുഖ്യമന്ത്രി പിണറായി വിജയന്; വിരമിക്കാൻ അഞ്ച് വർഷം ബാക്കിയുള്ള ഡോ. സൈനുദ്ദീൻ പട്ടാഴിക്ക് 'വിരമിക്കൽ ആശംസ' നേർന്ന് പിണറായി; തുടർച്ചയായി കിട്ടുന്ന പണികൾക്കിടെ മുഖ്യൻ ഏണിവെച്ചു പിടിച്ച പുതിയ പണി ഇങ്ങനെ

പട്ടാഴിയെ പാട്ടിലാക്കാൻ അയച്ച കത്ത് എട്ടിന്റെ പണിയായത് മുഖ്യമന്ത്രി പിണറായി വിജയന്; വിരമിക്കാൻ അഞ്ച് വർഷം ബാക്കിയുള്ള ഡോ. സൈനുദ്ദീൻ പട്ടാഴിക്ക് 'വിരമിക്കൽ ആശംസ' നേർന്ന് പിണറായി; തുടർച്ചയായി കിട്ടുന്ന പണികൾക്കിടെ മുഖ്യൻ ഏണിവെച്ചു പിടിച്ച പുതിയ പണി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: എട്ടിന്റെ പണി ഏണിവെച്ച് പിടിക്കാൻ കേരള മുഖ്യനെ കഴിഞ്ഞേ ഭൂമിമലയാളത്തിൽ ആളുകളുള്ളു. സഖാക്കളും പാർട്ടിയും ഒപ്പിക്കുന്ന പണികൾക്കിടയിലൂം ഭരണത്തിന്റെ തിരക്കുകൾക്കിടയിലുമാണ് കുട്ടി സഖാക്കൾ കുറച്ച് പണി കൊടുത്തത്. അതിന്റെ ക്ഷീണം മാറും മുമ്പേ സ്വയം ഏണിവെച്ച് പിടിച്ചിരിക്കുകയാണ് പിണറായി വിജയൻ മറ്റൊരു പണി. സർവീസിൽ വിരമിക്കാൻ അഞ്ചു വർഷം ബാക്കിയുള്ള ലോകപ്രശസ്ത ഗവേഷകൻ കൂടിയായ അദ്ധ്യാപകന് സർവീസിൽ നിന്ന് വിരമിച്ചതിന് ആശംസയർപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ശാസ്ത്ര ഗവേഷകൻ കൂടിയായ ഡോ. സൈനുദ്ദീൻ പട്ടാഴിക്കാണ് മുഖ്യമന്ത്രി വിരമിക്കൽ ആശംസ അറിയിച്ച് കത്തയച്ചത്. 

കൊല്ലം എസ്എൻ കോളജിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, ഗവ. കോളജ് നിയമനം കിട്ടിയതിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ 17 നാണു കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചത്. നേരത്തെ ഗവ. കോളജ് അദ്ധ്യാപക നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, തന്നേക്കാൾ കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചുവെന്നാരോപിച്ചു സുപ്രീംകോടതി വരെ കേസ് നടത്തിയാണു സർക്കാർ കോളജ് നിയമനം നേടിയെടുത്തത്. കാര്യവട്ടത്തു നിയമനം ലഭിച്ചതോടെ എസ്എൻ കോളജിൽ നിന്നു വിടുതൽ വാങ്ങുകയായിരുന്നു.

എസ്എൻ കോളജിൽ നിന്നു വിരമിച്ചുവെന്നു തെറ്റിദ്ധരിച്ചാണു മുഖ്യമന്ത്രി നേരിട്ടു കത്തെഴുതിയത്. 'ഭാവി ജീവിത' ത്തിന് എല്ലാവിധ ആശംസയും നേരുന്ന മുഖ്യമന്ത്രിയുടെ കത്തിൽ നിന്ന്

' താങ്കൾ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങൾക്കു നന്ദി പറയട്ടെ. സേവനകാലത്തു നല്ലതും മോശവുമായ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം നല്ല അനുഭവങ്ങളാകും ഏറെയും എന്നു കരുതാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരിൽ താങ്കൾ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളിൽ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം.... വിരമിക്കൽ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്...'

ശാസ്ത്ര ഗവേഷണ രംഗത്തു ഡോ. സൈനുദ്ദീൻ പട്ടാഴി നൽകിയ സംഭാവന കണക്കിലെടുത്ത്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയനും ചേർന്നു പുതുതായി കണ്ടെത്തിയ ചെറുഗ്രഹത്തിനു ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ പേര് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വന്തം ജന്മനാടായ 'പട്ടാഴി' ഗ്രാമത്തിന്റെ പേര് ഗ്രഹത്തിനു നൽകിയാൽ മതിയെന്ന അഭ്യർത്ഥന കണക്കിലെടുത്ത് ഈ ഗ്രഹത്തിനു 'പട്ടാഴി ഗ്രഹം 5178' എന്നു നാമകരണം ചെയ്തിരുന്നു.

1989-ൽ കാലിഫോർണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആർ. രാജ്‌മോഹൻ കണ്ടുപിടിച്ച കുള്ളൻ ഗ്രഹത്തിന്ാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പട്ടാഴി 5178 എന്ന പേര് നൽകിയത്. ചുവപ്പ് മഴ, മൊബൈൽ ഫോൺ ടവറുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ് ഈ പേര് നൽകിയത്. എസ്എൻ കോളജിൽ നിന്നു വിടുതൽ വാങ്ങിയപ്പോൾ, വിരമിച്ചു എന്നു തെറ്റിദ്ധരിച്ചാകാം മുഖ്യമന്ത്രി കത്തെഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP