Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ലതു പോലെ നടക്കുന്നുണ്ട് ; കേന്ദ്രത്തിന്റെ ഇടപെടൽ തൽകാലം പോസിറ്റീവായി കാണാം; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ലതു പോലെ നടക്കുന്നുണ്ട് ; കേന്ദ്രത്തിന്റെ ഇടപെടൽ തൽകാലം പോസിറ്റീവായി കാണാം; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ലതു പോലെ നടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഇടപെടൽ തൽക്കാലം പോസിറ്റീവായി കാണാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയിരുന്നു. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ചു കേന്ദ്ര സഹായം ആവശ്യപ്പെടുന്ന നിവേദനവും മന്ത്രിക്കു സമർപ്പിച്ചു.

മഴക്കെടുതി പരിഹരിക്കാനായി 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണു സംസ്ഥാനം കണക്കാക്കിയിരിക്കുന്നത്. 55,007 ഹെക്ടർ കൃഷിസ്ഥലമാണു വെള്ളത്തിനടിയിലായത്. വീടുകൾ തകർന്നവർക്കും കൃഷി നാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകണം. സാധാരണത്തെക്കാളും ഇരുപത് ശതമാനം അധിക മഴയാണ് ഈ സീസണിൽ കേരളത്തിലുണ്ടായത്. 116 മരണങ്ങളും സംഭവിച്ചിരുന്നു. കനത്ത മഴയിൽ 965 ഗ്രാമങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ അറിയിപ്പ്.

47 പേരടങ്ങുന്ന നാലു എൻഡിആർഎഫ് സംഘങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഇവർക്കാവശ്യമായ സ്റ്റീൽ ബോട്ടുകൾ അടക്കമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. തീരദേശ മേഖലയിൽനിന്ന് ആളുകൾ ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെ കേന്ദ്ര മന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു. കോട്ടയം,ആലപ്പുഴ തുടങ്ങി മഴ ഏറെ നാശം വിതച്ച സ്ഥലങ്ങളിൽ മഴയുടെ കാഠിന്യം കുറഞ്ഞെങ്കിലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP