Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര് തപസ്സ് ചെയ്താലും ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി; പ്രതിപക്ഷ നേതാവിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രതിച്ഛായ വർധിക്കുമോ എന്ന ഭയമാണ് ചിലർക്കെന്നും പിണറായി വിജയൻ

ആര് തപസ്സ് ചെയ്താലും ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി; പ്രതിപക്ഷ നേതാവിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രതിച്ഛായ വർധിക്കുമോ എന്ന ഭയമാണ് ചിലർക്കെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രതിച്ഛായ വർധിക്കുമോ എന്ന ഭയമാണ് ചിലർക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങളുമായാണ് പ്രതിപക്ഷ നേതാവിനെ നേരിട്ടത്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന ചെന്നിത്തലയുടെ പരാമർശത്തിന് ആരുടെ തപസ്സ് കണ്ടാലും തന്റെ സ്ഥാനം തട്ടിയൊടുക്കാനാണോ എന്ന് ആശങ്കപ്പെടുന്ന ഇന്ദ്രനെപ്പോലെയാണ് ചിലർ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊറോണ വൈറസ് ബാധ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനായി നടത്തിയ വർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

നിർഭാഗ്യകരമായ പ്രതികരണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ മറ്റൊരു കാര്യമാണ് ഓർമവരുന്നത്. ഇന്ദ്രനെക്കുറിച്ച് ഒരു വർത്തമാനമുണ്ട്. ആര് തപസ്സ് ചെയ്താലും ഇന്ദ്രന് ഭയമാണ്. ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി. ഏകദേശം ആ ഒരു അവസ്ഥയിൽ ചില ആളുകൾ എത്തിച്ചേർന്നതായാണ് കാണുന്നത്. കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാരിന്റെ യശ്ശസ്സ് കൂടിപ്പോകുമോ എന്നാണ് ഭയം.

അളുകളെ രോഗത്തിലേയ്ക്ക് തള്ളിവിടുകയാണോ വേണ്ടത്? ഇങ്ങനെയൊരു മഹാമാരി വരുമ്പോൾ അതിനു മുന്നിൽ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്? അപ്പോൾ നിങ്ങളേത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്? ഇതെല്ലാം നോക്കണമെങ്കിൽ മനുഷ്യൻ വേണ്ടേ നാട്ടിൽ? ആ മനുഷ്യന്റെ കൂടെയല്ലേ നമ്മൾ നിൽക്കേണ്ടത്?

ഈ സാഹചര്യത്തിൽ 16ന് വിളിച്ചിരിക്കുന്ന സർവകക്ഷി യോഗം നടത്തണമോ എന്ന കാര്യമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ അത്തമൊരു യോഗം വേണോ വേണ്ടയോ എന്ന കാര്യം എല്ലാവരുമായി ആലോചിക്കാനിരിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ. കെ. ശൈലജ 'മീഡിയ മാനിയ' ഒഴിവാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശം. വിമാനത്താവളങ്ങളിൽ വൈറസ് ബാധ സംബന്ധിച്ച പരിശോധന കാര്യക്ഷമമല്ലെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു പകരം ദിവസവും നാല് പത്രസമ്മേളനങ്ങൾ വീതം നടത്തി പ്രതിച്ഛായ വർധിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP