Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കിനേക്കാൾ വലുത്; വാഹനങ്ങളുടെ ഇൻഷൂറൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഇൻഷൂറൻസ് കമ്പനികളുമായി ചർച്ച നടത്തും; വീടുകളിലേക്ക് മടങ്ങുന്നവർക്ക് 10,000 രൂപ നൽകാനാണ് തീരുമാനം; സമ്പന്നരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ തത്സമയം

പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കിനേക്കാൾ വലുത്; വാഹനങ്ങളുടെ ഇൻഷൂറൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഇൻഷൂറൻസ് കമ്പനികളുമായി ചർച്ച നടത്തും; വീടുകളിലേക്ക് മടങ്ങുന്നവർക്ക് 10,000 രൂപ നൽകാനാണ് തീരുമാനം; സമ്പന്നരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ തത്സമയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കാര്യത്തിലേക്ക് കേരളം കടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതർക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ കുടുംബത്തിനും നൽകുന്ന 10000 രൂപയുടെ ധനസഹായം ബാങ്ക് പ്രവർത്തനം ആരംഭിച്ച ഉടൻ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കിനേക്കാൾ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയം മൂലം 19,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. നഷ്ടം ഇതിനേക്കാൾ കൂടുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. സർക്കാർ സഹായത്തിന് പുറമേ വീടും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടവർക്ക് പ്രാദേശിക സഹായം ലഭ്യമാക്കാൻ ശ്രമിക്കും. വാഹനങ്ങളുടെ ഇൻഷൂറൻസ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറി വീണ്ടും ഇൻഷൂറൻസ് കമ്പനികളുമായി ചർച്ച നടത്തും. മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനായി പഞ്ചായത്തുകൾ അടിസ്ഥാനത്തിൽ സംവിധാനം ഒരുക്കുമെന്നും പിണറായി പറഞ്ഞു. ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടുകളിലേക്ക് തിരിച്ചപോകുന്നവർ ഇറങ്ങിവന്ന വീടിന്റെ അവസ്ഥയിലേക്കല്ല തിരിച്ചെത്തുന്നത്. ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. അവർക്ക് പ്രാഥമികമായി വേണ്ട സഹായങ്ങൾ പ്രാദേശികമായി സമാഹരിച്ച് നൽകുന്ന കാര്യം കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർക്ക് ആദ്യഘട്ടത്തിൽ 10,000 രൂപവീതം നൽകാനാണ് തീരുമാനം. അവധി ദിനങ്ങൾ കഴിഞ്ഞ് ബാങ്ക് തുറക്കുന്ന ദിവസം തന്നെ എല്ലാവർക്കും സാമ്പത്തിക സഹായം നൽകുന്നകാര്യം പരിഗണിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

കുടിവെള്ളം വിതരണം ഫലപ്രദമായി വാട്ടർ അഥോറിറ്റി നടത്തുന്നുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ കിയോസ്‌കുൾ സ്ഥാപിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ രോഗങ്ങൾ തടയുന്നതിനുള്ള നടപടികൾ ഫലപ്രദമായി സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ മാറ്റാൻ കഴിയാത്ത ആലപ്പുഴ, പറവൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ ചില സ്‌കൂളുകൾ നാളെ തുറക്കില്ലെന്നും പിണറായി പറഞ്ഞു.

കന്നുകാലികൾക്ക് ഭക്ഷണം നൽകുന്നതിൽ മൃഗ സംരക്ഷണ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണം. കുടിവെള്ളം കൃത്യമായി വിതരണം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കർച്ച വ്യാധികൾ തടയാൻ ജനങ്ങൾ മുൻകൈയെടുക്കണം. എല്ലാവർക്കും ചികിത്സയെത്തിക്കാൻ ശ്രദ്ധിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. സാധനങ്ങൾക്ക് വില കയറ്റിവിൽക്കുന്ന നടപടി ശിക്ഷാർഹമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഒന്നാം ഘട്ട രക്ഷാപ്രവർത്തനം പൂർത്തിയായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP