Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി; പണം വാങ്ങുന്നത് അഴിമതിയായി കണക്കാക്കും: കർശന നിലപാടുമായി പിണറായി

തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി; പണം വാങ്ങുന്നത് അഴിമതിയായി കണക്കാക്കും: കർശന നിലപാടുമായി പിണറായി

ആലപ്പുഴ: തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പണം വാങ്ങുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തലവരിപ്പണം വാങ്ങുന്നതിനെ അഴിമതിയായി കണക്കാക്കും. ഇതു വെറും വാക്കല്ല, ഒറ്റ ദിവസം കൊണ്ടു പ്രഖ്യാപിക്കുന്നതുമല്ല. സർക്കാർ ആലോചിച്ച് ഉത്തരവാദിത്തോടെയും അർപ്പിതമായ കടമയോടെയുമാണ് ഇക്കാര്യം പറയുന്നതെന്നും പിണറായി വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനം പൊതുവിദ്യാലയങ്ങളുടെ മികവ് വർധിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാനാണ്. ആ മാറ്റം സ്വീകരിക്കാൻ അദ്ധ്യാപകരും തയാറാകണം. സ്മാർട്ട് ക്ലാസ് മുറികളോടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ അദ്ധ്യാപകരിലും ആ മാറ്റമുണ്ടാകണം. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും വളർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ആരാധനാലയങ്ങളെ വലിയ തോതിൽ സഹായിക്കുന്നവർ വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രമായി കണ്ട് സഹായിക്കാവുന്നതാണ്. അതിന് ഒരു മൂർത്തിയും എതിരാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP