Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നീലക്കുറിഞ്ഞി ഉദ്യാനം പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി; കേരളത്തിൽ കുറവില്ലാത്തത് വിവാദങ്ങൾക്ക് മാത്രം; ആരോഗ്യപരമായ വിമർശനങ്ങളാണെങ്കിൽ അത് മുഖവിലക്കെടുക്കുമെന്നും ഇടുക്കിയിലെത്തിയ പിണറായി വിജയൻ

നീലക്കുറിഞ്ഞി ഉദ്യാനം പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി; കേരളത്തിൽ കുറവില്ലാത്തത് വിവാദങ്ങൾക്ക് മാത്രം; ആരോഗ്യപരമായ വിമർശനങ്ങളാണെങ്കിൽ അത് മുഖവിലക്കെടുക്കുമെന്നും ഇടുക്കിയിലെത്തിയ പിണറായി വിജയൻ

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം സംബന്ധിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഇടുക്കിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഇടുക്കിയിൽ എത്തിയത്. ഉദ്യാനം പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്നും ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കുറവില്ലാത്തത് വിവാദങ്ങൾക്ക് മാത്രമാണ്. ആരോഗ്യപരമായ വിമർശനങ്ങൾ നല്ലതാണ്. അതിനെ സർക്കാർ ഉൾക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പലതും ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വരുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വിവാദവും സർക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നാട്ടുകാരുടെ പങ്കാളിത്തത്തോടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നീലക്കുറിഞ്ഞി സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. എന്നാൽ ചില മാധ്യമങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ തെറ്റിദ്ധാരണ പരത്തുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയുടെ വരദാനമായ നീലക്കുറിഞ്ഞിയെ പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം അവിടെ സർവ്വെ നടത്താൻ. കാര്യങ്ങൾ അറിയാതെയല്ല, അറിഞ്ഞുകൊണ്ട് വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിന്റെ പിന്നിലെ ഉദ്ദേശത്തെ കുറച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.

ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ചിന്തിക്കണം. ഇത് ജനങ്ങൾ വളരെ വേഗം തിരിച്ചറിയും. അതിലൂടെ മാധ്യമങ്ങളുടെ മുഖമാണ് നഷ്ടപ്പെടുന്നത്. സർക്കാരിനെ വിവാദത്തിൽ ഉൾപ്പെടുത്തിക്കളയാം എന്ന് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഇതൊന്നും സർക്കാരിനെ ഒരുതരത്തിലും ബാധിക്കില്ല. വിവാദങ്ങൾ വിവാദത്തിന്റെ വഴിക്കും കാര്യങ്ങൾ അതിന്റെ വഴിക്കും പോകും. മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP