Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാഗത പ്രസംഗം നീണ്ടു..! മുഖ്യമന്ത്രി ഇടഞ്ഞു; ആദ്യം താക്കീത്, പിന്നാലെ വേദി വിട്ട് മുഖ്യമന്ത്രി: കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും സംസാരിക്കാതെ പിണറായി വിജയൻ; തൊണ്ട വേദനയെന്ന് വിശദീകരണം

സ്വാഗത പ്രസംഗം നീണ്ടു..! മുഖ്യമന്ത്രി ഇടഞ്ഞു; ആദ്യം താക്കീത്, പിന്നാലെ വേദി വിട്ട് മുഖ്യമന്ത്രി: കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും സംസാരിക്കാതെ പിണറായി വിജയൻ; തൊണ്ട വേദനയെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഇടഞ്ഞു. പരിപാടിയിൽ പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടു. പ്രസംഗം നീണ്ടത് പരിപാടിയുടെ സമയക്രമം തെറ്റിച്ചതിനാൽ പിണറായി വിജയൻ പ്രസംഗിക്കാതെ വേദി വിട്ടത്. പിന്നീട് കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചില്ല. തുടർച്ചയായ പരിപാടികൾ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ച് വേദി വിടുകയായിരുന്നു. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗം നീണ്ടപ്പോൾ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റ് അവരെ അടുത്തേക്ക് വിളിച്ച് ഗൗരവത്തിൽ ചിലത് സംസാരിച്ചിരുന്നു.

സ്വാഗത പ്രസംഗത്തിനിടെ സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേർക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാൻ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രസംഗം തുടർന്നു. പ്രസംഗം നിർത്താൻ അറിയിച്ച് മുഖ്യമന്ത്രി എഴുന്നേറ്റ് ഭദ്രദീപം തെളിയിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങി.

ജില്ലാ ആശുപത്രിക്ക് പുറമേ കശുവണ്ടി മേഖലയിലെ പുനർവായ്പാ വിതരണം ലൈഫ് പദ്ധതിയുടെ താക്കോൽ വിതരണം കശുവണ്ടി കോർപ്പറേഷന്റെ സുവർണ്ണ ജൂബിലി ആഘോഷം, എൻഎസ് പഠന കേന്ദ്ര ശിലാസ്ഥാപനം എന്നീ സ്ഥലങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. ഇന്നലെ ആലപ്പുഴയിലും തിരുവനന്തപുരത്തുമായി ഒൻപത് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP