Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉരുൾപ്പൊട്ടലുണ്ടായ പെട്ടിമുടി മുഖ്യമന്ത്രി നാളെ സന്ദർശിക്കും; മുഖ്യമന്ത്രി പിണറായിക്കൊപ്പം ഗവർണറും; ദുരന്തഭൂമിയിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം; കാലാവസ്ഥ പ്രതികൂലമെങ്കിൽ യാത്ര മാറ്റും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ഇടുക്കി രാജമലയിൽ ഉരുൾപ്പൊട്ടലുണ്ടായ പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവർണർ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും.

ദുരന്തഭൂമിയിൽ മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലികോപ്റ്റർ ലാന്റ് ചെയ്ത ശേഷം അവിടെ നിന്നും വാഹനത്തിൽ ഉരുൾപൊട്ടൽ മേഖലയിലെത്തും. കനത്ത കാറ്റോ, മഴയോ ഉണ്ടായാൽ മാത്രം യാത്ര മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മന്ത്രി എംഎം മണി തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP