Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്; എന്നാൽ കേരളത്തെ കണ്ടിട്ട് വെള്ളം ഇറക്കേണ്ട; ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം; കിട്ടുന്ന അവസരത്തിൽ ബിജെപിയെ പിന്താങ്ങുന്ന ചെന്നിത്തല കോൺഗ്രസിനെ സ്വയം നാശത്തിലേക്ക് തള്ളിവിടുകയാണ്: ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സർക്കാരിനും അവകാശപ്പെടാനാകാത്തതെന്നും പിണറായി വിജയൻ

അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്; എന്നാൽ കേരളത്തെ കണ്ടിട്ട് വെള്ളം ഇറക്കേണ്ട; ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം; കിട്ടുന്ന അവസരത്തിൽ ബിജെപിയെ പിന്താങ്ങുന്ന ചെന്നിത്തല കോൺഗ്രസിനെ സ്വയം നാശത്തിലേക്ക് തള്ളിവിടുകയാണ്: ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സർക്കാരിനും അവകാശപ്പെടാനാകാത്തതെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കണ്ടിട്ട് ഒരു മോഹവും മനസ്സിൽ വെച്ച് പുലർത്തേണ്ട എന്ന് അമിത് ഷായോടെ തന്റെ പ്രസംഗത്തിലൂടെ തീർത്തു പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ അങ്ങനെയുള്ള മണ്ണല്ല ഇത് കേരളമാണെന്ന് ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണിൽ പ്രയോഗിക്കാമെന്നു വച്ചാൽ വിലപ്പോവില്ല. അതുകൊണ്ടാണ് എസ്.എൻ.ഡി.പിയേയും ചേർത്ത് ഞങ്ങൾ സമരത്തിനിറങ്ങുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങളെക്കണ്ട് അതിനിറങ്ങേണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി മറുപടി നൽകിയത്.

കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണിൽ പ്രയോഗിക്കാമെന്നു വച്ചാൽ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരായി ഇവിടെ നിൽക്കുന്നവർ അതിന് സമ്മതിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാർ. ഈ കാണുന്ന ജനസഞ്ചയം തിരഞ്ഞെടുത്തതാണെന്ന് അമിത് ഷാ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾക്കൊരു സീറ്റ് ഇപ്പോൾ കിട്ടിയത് നിങ്ങളുടെ മിടുക്ക് കൊണ്ടല്ലെന്ന് നിങ്ങൾക്കും ഞങ്ങൾക്കം എല്ലാവർക്കുമറിയാം. അതിന് കാരണം കോൺഗ്രസാണ്. കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ ശരീരം മാത്രമാണ് സ്വന്തം പാർട്ടിയിലുള്ളത്. അവർ നേരത്തെതന്നെ അങ്ങോട്ട് പോകാനിരുന്നവരാണ്. നവോത്ഥാന ധാരയിൽ നിന്നും പിറകോട്ടു പോയവരിപ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വാദമുയർത്താൻ തയ്യാറാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധി ഇന്നുവന്നിട്ടുണ്ട്. ഹൈക്കോടതി വസ്തുതകൾ തുറന്നുപറഞ്ഞിരിരുന്നു.

അഹിന്ദുക്കൾക്ക് പ്രവേശനം പാടില്ല എന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. എന്നാൽ, അവിടെ വാവരുള്ളതിനെ കുറിച്ച് വല്ലതും മനസിലാക്കിയിട്ടുണ്ടോ എന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിക്കുകയായിരുന്നു. ശക്തമായ നിരീക്ഷണമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലക്ക് വേണ്ടി ചെലവഴിക്കുന്ന സംഖ്യ വലിയ തോതിൽ എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. ആർക്കും പരിശോധിക്കാം. കൃത്യമായ കണക്കുണ്ട്. ശബരിമലയിലെത്തുന്ന പണം ദേവസ്വം ആവശ്യത്തിനായാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിട്ടുന്ന അവസരത്തിലൊക്കെ ചെന്നിത്തല ബിജെപിയെ പിന്താങ്ങുന്നുണ്ട്. സ്വയം നാശത്തിലേക്ക് പോകുകയാണെന്ന് കോൺഗ്രസുകാർ മനസ്സിലാക്കണം. രാജ്യത്ത് പലയിടത്തും ഇങ്ങനെ കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. വിശ്വാസികൾക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ഞങ്ങൾ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്‌നമല്ല.

ശാന്തിയും സമാധാനവും നിലനിർത്തേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തുന്നവർ മനസ്സിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാൾ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്‌ത്താൻ പ്ലാൻ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാൻ ഏതായാലും ഇവർ തയ്യാറാവില്ല. മൂത്രമൊഴിക്കാൻ തന്നെയാകും പദ്ധതി. എങ്ങനെയായും ദർശനം മുടക്കാനും ശബരിമല അടച്ചിടാനുമാണ് ഇവർ താത്പര്യപ്പെടുത്തത്. അമിത് ഷായുടെ വാക്കു കേട്ട് ഏതെങ്കിലും ആർഎസ്എസുകാരൻ ശബരിമലയിൽ അക്രമം കാണിക്കാൻ വന്നാൽ അതിന്റെ ഫലം അവർ സ്വയം അനുഭിക്കേണ്ടിവരുമെന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്.

വിശ്വാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ നേതൃത്വത്തിലുള്ള ഈ സമിതി റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും. ശബരിമലയിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളുകയാണ്. ഓൺലൈൻ ബുക്കിങ് സംവിധാനമടക്കം ഇതിൽപ്പെടും. നിലക്കലിൽ ആയിരങ്ങൾക്ക് താമസിക്കാനുള്ള ബേസ് ക്യാമ്പൊരുക്കും. ശബരിമലയിൽ ആവശ്യമായ സമയമെടുത്ത് ആരാധന നടത്താൻ എല്ലാവർക്കും സാധിക്കും. ഏതെങ്കിലും ഒരു കൂട്ടർക്ക് ഇവിടെ സ്ഥിരമായി തമ്പടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയെ പൂട്ടിക്കുന്നതിനുള്ള ഗൂഢാലോചനയെ പറ്റി ഒരാൾ പറയുന്നത് കേട്ടു.രക്തമൊഴുക്കുമെന്നാണ് പറയുന്നത്. രക്തമൊഴിക്കാൻ തയ്യാറാകില്ല, എന്നാൽ മൂത്രമൊഴിക്കാനായിരിക്കും ആലോചിച്ചിട്ടുണ്ടാവുകയെന്നും രാഹുൽ ഈശ്വറിന്റെ പേരുപറയാതെ മുഖ്യമന്ത്രി പരിഹസിച്ചു. ദർശനം മുടക്കുക എന്നതായിരുന്നു ഇതിലൂടെ അവരുടെ താൽപര്യം. എന്നാൽ ദർശനത്തിന് ഒരു തടസവും ഉണ്ടാകരുത് എന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.ശബരിമലയിൽ വരുന്ന ലക്ഷക്കണക്കിന് പേർക്കായി മാസ്റ്റർ പ്ലാൻ നടപ്പാക്കുക എന്നതാണ് ലക്ഷ്യം.

നിലയ്ക്കൽ ബേസ് ക്യാമ്പാക്കി ഒരുക്കി ആളുകൾക്ക് താമസസൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ സമയമെടുത്ത് ആരാധന നടത്തി ഭക്തർക്ക് തിരിച്ചുവരാം. ആർക്കും സ്ഥിരമായി ക്യാമ്പ് ചെയ്യാനുള്ള സ്ഥലമായിരിക്കില്ല ശബരിമല. ഇതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 1991 ന് മുൻപ് സ്ത്രീകൾ മലചവിട്ടി എന്നതിന് പ്രധാന സാക്ഷി കുമ്മനം രാജശേഖരനാണ്. ഹൈക്കോടതിയിലെ കേസിൽ തന്ത്രിക്കെഴുതിയ കത്തിൽ കുമ്മനം പറഞ്ഞത്, ശബരിമലയിൽ യുവതികൾ വരികയും, ചോറൂണും വിവാഹവും സിനിമ ഷൂട്ടിംഗും നടന്നു എന്നുമൊക്കെയാണ്. ഇതിനുമുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെല്ലാം ഇടതുപക്ഷ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണെന്ന് ഇടതുസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ആരാധനയുടെ പ്രശ്നം വരുമ്പോൾ പുരുഷനുള്ളപോലെ അവകാശം സ്ത്രീക്കുമുണ്ട്. അതിൽനിന്നും വ്യത്യസ്തമായ രീതി പാടില്ല. ഇതാണ് സുപ്രീംകോടതി പറഞ്ഞത്.

വിശ്വാസികളെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് ചിലർ വാർത്ത കൊടുക്കുന്നത്. ഏത് വിശ്വാസിയെ അറസ്റ്റ് ചെയ്തു? അക്രമം നടത്തിയവരേയും പൊലീസിനെ ആക്രമിച്ചവരേയും അയ്യപ്പ ഭക്തരെ കയ്യേറ്റം ചെയ്തവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിൽ അക്രമം ചെയ്തോളു എന്നാണോ സർക്കാർ പറയേണ്ടത്.നിയമവാഴ്ച ഉറപ്പാക്കുന്ന നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും. അതിനാൽ കേസെടുക്കുന്നു. ക്രിമിനലുകൾക്കെതിരെയാണ് ആ കേസ്, സ്വാഭാവികമാണത്.

അതിൽ ജാതിമത വ്യത്യാസമൊന്നുമില്ല. മൂർച്ചയുള്ള സാധനം അക്രമികൾ പുറത്തുവച്ചു എന്നടക്കം മാധ്യമങ്ങൾ പറഞ്ഞു. എന്നിട്ട് അവർ പറയുന്നത് പോലെ പറയാൻ ആവശ്യപ്പെട്ടു. ഇതിനൊക്കെ തെളിവുണ്ടല്ലോ. അതെങ്ങനെയാണ് ഹിന്ദുക്കൾക്കെതിരായ ആക്രമണമാകുക. ശബരമലയെ കലാപമാക്കാൻ ചിലർ ശ്രമിക്കുകയാണ് അത് വ്യാമോഹമാണ്. ആ വ്യാമോഹം വേണ്ട. അറിയാതെ ഇതിൽ പെട്ടുപോയവരുണ്ടെങ്കിൽ അവരും കാര്യങ്ങൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP