Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2400 കോടി ചെലവ് കണക്കാക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി 6000 കോടിയുടെ ഭൂമി അദാനിക്ക് നൽകുന്നത് കൂറ്റൻ അഴിമതി; ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ദുരൂഹത; റീടെണ്ടർ ആവശ്യപ്പെട്ട് പിണറായി വിജയൻ

2400 കോടി ചെലവ് കണക്കാക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി 6000 കോടിയുടെ ഭൂമി അദാനിക്ക് നൽകുന്നത് കൂറ്റൻ അഴിമതി; ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ദുരൂഹത; റീടെണ്ടർ ആവശ്യപ്പെട്ട് പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പിനായി ആറായിരം കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്നത് കൂറ്റൻ അഴിമതിയാണെന്നാണ് പിണറായി ആരോപിച്ചു. 2400 കോടി രൂപ ചിലവുവരുന്ന പദ്ധതിക്ക് വേണ്ടി എന്താനാണ് ഇത്രയും വലിയ തുകയുള്ള ഭൂമി വിട്ടുകൊടുക്കുന്നതെന്ന ചോദ്യമാണ് പിണറായി ഉയർത്തിയത്. പദ്ധതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്‌ബുക്കിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം. പദ്ധതിയിൽ അഴിമതി ആരോപിച്ച് തുടക്കം മുതൽ തന്നെ സിപിഐ(എം) നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റവും ഒടുവിൽ പിണറായി വിജയനും രംഗത്തെത്തിയത്. പദ്ധതിയുടെ നടത്തിപ്പിനായി റീടെണ്ടർ ആവശ്യമാണെന്നും പിണറായി ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ:

മലയാളിയുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതിൽ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളിൽനിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നൽകുന്നത്. ഇത് വൻ ഗൂഢാലോചയുടെ ഭാഗമാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൗതം അദാനിയുമായി ടെലിഫോണിൽ സംസാരിച്ചു എന്ന് വാർത്ത വന്നു. . 2015 മാർച്ച് മൂന്നിന് ഡെൽഹിയിലെ ഒരു എംപിയുടെ വസതിയിൽ അദാനിയുമായി രഹസ്യചർച്ച ടത്തി. അന്ന് എന്താണ് ചർച്ച ചെയ്തത്? ടെണ്ടറിൽ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്? എന്തുകൊണ്ട് അവസാന ടെണ്ടറിൽ അഞ്ച് കമ്പനികൾ സഹകരിക്കാൻ തയ്യാറായിട്ടും മൂന്ന് കമ്പനികൾ ക്വട്ടേഷൻ നൽകാൻ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചു. എന്തുകൊണ്ട് ലോകത്തിലെ പ്രമുഖ തുറമുഖ കമ്പനിക്കാരിൽനിന്നും മത്സരാധിഷ്ഠിത ഓഫർ ലഭ്യമാക്കാൻ തയ്യാറായില്ല.

അദാനി ഗ്രൂപ്പിൽനിന്നു മാത്രമെ ടെണ്ടർ ലഭിച്ചുള്ളു എന്ന് പറയുന്ന അധികൃതർ എന്തുകൊണ്ട് മലേഷ്യയിൽനിന്ന് വന്ന ഓഫർ ഗൗരവത്തിൽ എടുത്തില്ല? സുപ്രധാനമായ പദ്ധതിയായിരുന്നിട്ടും ഒറ്റ ടെണ്ടറിലേക്ക് ചുരുക്കി ഒരു കമ്പനിയെ മാത്രം ഉൾപ്പെടുത്താൻ എന്തിനു കടുംപിടുത്തം ഉണ്ടായി. തുറമുഖത്തിനറെ ബ്രേക്ക് വാട്ടർ പ്രൊജക്ടും മറ്റ് നിർമ്മാണപ്രവർത്തങ്ങളും ആരെയാണ് ഏൽപിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്. മറ്റൊരു സംരംഭകർക്കും തുറമുഖനിർമ്മാണത്തിൽ പങ്കാളിത്തം നൽകാതെ അദാനി ഗ്രൂപ്പിന് അടങ്കൽ നകാൻ എന്തിന് വ്യഗ്രത?

ഒറ്റ ടെണ്ടർ സ്വീകരിക്കാനുള്ള തീരുമാനം ധൃതിവച്ച് എടുത്തതിന്റെ കാരണങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചേ തീരൂ. റീടെണ്ടറിന്റെ സാധ്യത പരിഗണിക്കാതെ ഇങ്ങനെ ഏകപക്ഷീയമായി സിംഗിൾ ടെണ്ടർ സ്വീകരിച്ചത് കാലതാമസം എന്ന കാരണത്തിൽ ന്യായീകരിക്കാനാകുമോ? മുഖ്യമന്ത്രിക്ക് ഇതിനു പിന്നിൽ എന്ത് അജണ്ടയാണുള്ളത്. എന്തിന് പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ വെബ്‌സൈറ്റിൽനിന്ന് നീക്കി? സുതാര്യത പറയുന്ന മുഖ്യമന്ത്രിക്ക് ഇതുമാത്രം രഹസ്യമായി സൂക്ഷിക്കാനുള്ള വ്യഗ്രത ഏതു ഇടപാട് സംരക്ഷിക്കാാണ്. കേരളത്തിന്റെ വികസത്തിന് മുതൽക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത് എന്തിന്റെ പേരിലായാലും അതിനുപിന്നിലെ താൽപര്യങ്ങൾ അഴിമതിയുടേതാണ്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ജനങ്ങൾക്കുമുന്നിൽ തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം. ക്രമപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് വൻതോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പൊതുചെലവ് കുറച്ചും പദ്ധതി പ്രവർത്തനം സ്തംഭിക്കാത്ത നിലയിലും സുതാര്യമായി പണി ഏൽപിക്കാൻ റീടെണ്ടർ അടക്കമുള്ള സാധ്യതകൾ പരിശോധിക്കണം.

വിഴിഞ്ഞം പദ്ധതി എത്രയുംവേഗം നടപ്പാക്കണം എന്നതുപോലെ തന്നെ പ്രധാമാണ്, അത് ഏതെങ്കിലും കോർപ്പറേറ്റിന് കൊള്ളയടിക്കാനുള്ള വേദിയാകരുത് എന്നതും. അദാനി ഗ്രൂപ്പ് നരേന്ദ്രമോദിക്കും ഉമ്മൻ ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തിൽ തുറന്നുകാട്ടേണ്ടതുണ്ട്. വൻതോതിലുള്ള കോർപ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്. ഇത് അനുവദിക്കാാകില്ല. കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും രാജ്യത്തിനാകെയും പ്രയോജകരമാകുംവിധം, ആർക്കും കൊള്ളയടിക്കാൻ അവസരം നൽകാതെ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയേ തീരൂ. അതിനായി ജങ്ങളുടെ സംഘടിതമായ ശബ്ദം ഉയരേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP