Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൂണേരിയിലെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ; പ്രതികളെ പൊലീസ് ഉടൻ പിടിക്കുമെന്നും മുഖ്യമന്ത്രി

തൂണേരിയിലെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ; പ്രതികളെ പൊലീസ് ഉടൻ പിടിക്കുമെന്നും മുഖ്യമന്ത്രി

കോഴിക്കോട്: തൂണേരിയിലെ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ. കൊലപാതകത്തെക്കുറിച്ച് ഫലപ്രദമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതേ വിട്ട പ്രതി മുഹമ്മദ് അസ്ലമിനെയാണ് ഇന്നലെ ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.

പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. പ്രദേശത്ത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ ജില്ലാ അധികൃതർ കൈക്കൊള്ളും അന്വേഷണത്തിന് പ്രത്യേക സംഘംത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌കൂട്ടറിൽ സുഹൃത്ത് ഷാഫിക്കൊപ്പം വെള്ളൂർ ഭാഗത്തേക്ക് പോകുമ്പോൾ ചാലപ്പുറം വെള്ളൂർ റോഡിൽ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 9.30ഓടെയായിരുന്നു യുവാവിന്റെ അന്ത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP