Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഗീയ ധ്രൂവീകരണത്തിനെതിരെ ജാഗ്രതയോടെ ഇടപെടണം; മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാൻ ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി

വർഗീയ ധ്രൂവീകരണത്തിനെതിരെ ജാഗ്രതയോടെ ഇടപെടണം; മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാൻ ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ ഇടപെടാൻ അദ്ദേഹം ഡൽഹിയിലെ മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്തു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഡൽഹിയിൽ സാധാരണ ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികൾ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP