Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ജലപാത വികസന പദ്ധതി, നിശ്ചിത സമയത്തിൽ പൂർത്തിയാക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തണം; നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിങ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ ജലപാത വികസന പദ്ധതി, നിശ്ചിത സമയത്തിൽ പൂർത്തിയാക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തണം; നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിങ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയ ജലപാത വികസന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കൂട്ടായ പ്രവർത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണിത്. കോവളം മുതൽ ബേക്കൽ വരെ 610 കിലോമീറ്റർ നീളത്തിലാണ് ജലപാത ഒരുക്കുന്നത്. നദികൾക്ക് കുറുകെ നിർമ്മിക്കുന്ന പാലങ്ങളുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദഗ്ധരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കണം. ജലപാത യാഥാർത്ഥ്യമാകുമ്പോൾ സർവീസ് നടത്തുന്നതിന് പരിസ്ഥിതി സൗഹൃദ ബോട്ടുകൾ ഉപയോഗിക്കണം. നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിങ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തണം. ജലപാത പദ്ധതി സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകണം. ഭാവിയിലെ വികസനവും ടൂറിസം സാധ്യതകളും മുന്നിൽ കണ്ടു വേണം പദ്ധതി നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലെയും പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ചു.

2020ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2022ൽ പദ്ധതി പൂർണമാവും. പാർവതി പുത്തനാർ, വർക്കല കനാൽ, കാനോലി കനാൽ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ നിന്ന് ജലപാതകളിലേക്ക് കടക്കുന്നതിന് പ്രത്യേക മാർഗമുണ്ടാവും. പത്ത് ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയിൽ വിവിധ സ്ഥലങ്ങളിൽ ടൂറിസം വില്ലേജുകൾ സ്ഥാപിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. കനാലിലൂടെ ചരക്കു നീക്കം സാധ്യമാകുന്നതോടെ റോഡിലെ അമിത തിരക്ക് നിയന്ത്രിക്കാനും സാധിക്കും. പെട്രോളിയം ഉൾപ്പെടെയുള്ള അപകട സാധ്യതയുള്ള ചരക്കുകൾ ജലപാതയിലൂടെ കൊണ്ടുപോകാനാവുമെന്നതാണ് പ്രത്യേകത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP