Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥ; രാജ്യത്ത് അരക്ഷിതാവസ്ഥ വർധിക്കുകയാണ്; സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്'; കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

'തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥ; രാജ്യത്ത് അരക്ഷിതാവസ്ഥ വർധിക്കുകയാണ്; സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്'; കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള രാജ്യഭരണത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കാണാതാകുന്നതിൽ ഏറെ ദുരൂഹതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ആലപ്പുഴ ജില്ല സമ്മേളന ഭാഗമായ പൊതുസമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അരക്ഷിതാവസ്ഥ വർധിക്കുകയാണ്. സ്വന്തം പക്ഷത്തുള്ള തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥക്ക് മറ്റൊരു മാനമുണ്ട്. ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോൾ എങ്ങോട്ടാണ്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന ആർ.എസ്.എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്തിരുന്ന പ്ലാനിങ് ബോർഡ് ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമാണ്. പാർലമന്റെറി സംവിധാനങ്ങളും തകർക്കാൻ ശ്രമമുണ്ട്.

സാമ്രാജ്യത്വത്തിന് രാജ്യത്തെ പൂർണമായി അടിയറവെച്ചു. സാമ്ബത്തിക പരമാധികാരം എടുത്തുകളഞ്ഞ് റിസർവ് ബാങ്കിനെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ മൂല്യങ്ങളെ ആകെ തകർക്കുകയാണ്. മതനിരപേക്ഷത അടക്കമുള്ളവ തകർക്കുകയെന്ന ആർ.എസ്.എസ് നയം ബിജെപി മന്ത്രിമാർ നടപ്പാക്കുന്നു. അപകടകാരികളായ ബിജെപിയെ താഴെയിറക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും വിശാലസഖ്യം വേണം.

നവ ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ ബിജെപിക്ക് കൈമാറിയ കോൺഗ്രസുമായി ഈ വിഷയത്തിൽ എങ്ങനെ സഹകരിക്കാൻ കഴിയും. നവ ഉദാരീകരണ നയക്കാരുമായി ഒരു സഖ്യവുമില്ല. എന്നാൽ, വിശാല മതേതരചേരി രൂപപ്പെടുത്തിയാൽ അതിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP