Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി ജി സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി; സിബിഐ ഉദ്യോഗസ്ഥർക്ക് ഗസ്റ്റ് ഹൗസിൽ സൗജന്യ താമസമാകാം; പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്

മന്ത്രി ജി സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി; സിബിഐ ഉദ്യോഗസ്ഥർക്ക് ഗസ്റ്റ് ഹൗസിൽ സൗജന്യ താമസമാകാം; പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്

തിരുവനന്തപുരം: സിബിഐ ഉദ്ദ്യേഗസ്ഥർക്ക് ഗസ്റ്റ് ഹൗസിൽ സൗജന്യ താമസം അനുവദിക്കില്ലെന്ന മന്ത്രി ജി സുധാകരന്റെ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച് ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി. മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ് പ്രകാരം കേസന്വേഷണത്തിനെത്തുന്ന ഉദ്ദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കാം.

സിബിഐക്ക് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഗസ്റ്റ് ഹൗസിൽ സൗജന്യ താമസം അനുവദിക്കാൻ കഴിയില്ലെന്നും മുൻപ് ഉപയോഗിച്ച് സൗജന്യ സേവനത്തിന് വാടക ഈടാക്കണമെന്നും അറിയിച്ച് മന്ത്രി ജി സുധാകരൻ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് സിബിഐ ഉദ്യോഗസ്ഥർക്ക്‌സജന്യ താമസം അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയത്.

സൗജന്യ താമസവുമായി ബന്ധപെട്ട് സുധാകരന്റെ ഉത്തരവിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ 9,40,000 രൂപ മുറി വാടക ഇനത്തിൽ സിബിഐയിൽ നിന്നും ഈടാക്കണമെന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസന്വേഷണത്തിനായി എത്തുന്ന സിബിഐ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ക്യാമ്പുൾപെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതിനായി പൊതുമരാമത്ത് വകുപ്പിനു കീഴിൽ വരുന്ന ഗസ്റ്റ് ഹൗസുകൾ ഉപയോഗിക്കാമെന്നും തീരുമാനിച്ചു. എന്നാൽ ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉത്തരവ് റദ്ദ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP