Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണം; സിൽവർ ലൈൻ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ഇടപെടണം; മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണം; സിൽവർ ലൈൻ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ഇടപെടണം; മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങൾ കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തണം. പളനി- ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കാൻ ഇടപെടണം.

കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികൾ കേന്ദ്രമന്ത്രാലയത്തിൽ സമർപ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ഉറപ്പാക്കണം.വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ ആയുള്ള അംഗീകാരം ലഭ്യമാക്കണം.

കണ്ണൂർ എയർപോർട്ടിനെ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ഓപ്പൺ സ്‌കൈ പോളിസി ഉൾപ്പെടുത്തണം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയിൽ നിന്നപ്പോൾ വിമാനത്താവളത്തിന് നൽകിയ സഹായ സഹകരണങ്ങൾ സ്വകാര്യവൽക്കരിക്കപ്പെട്ട വിമാനത്താവളത്തിന് നൽകാൻ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുവാൻ അനുയോജ്യമാണെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ഘട്ടത്തിൽ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനാൽ ആവശ്യമായ ഇടപെടൽ നടത്തണം.

ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം നീക്കാനാവണം. 2020-21 ഡിസംബർ മാസം വരെ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരം 12,100 കോടി രൂപയാണ്. എന്നാൽ 3413.8 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ 2020 സെപ്റ്റംബർ മാസം വരെ നൽകിയ ലേറ്റ് ഫീസ് ഇളവുകൾ 2021 മാർച്ച് വരെ നൽകേണ്ടതാണ്.

റെയിൽവെ ലൈൻ കടന്നുപോകുന്ന സ്ഥലത്തുകൂടി കെ-ഫോൺ കേബിളുകൾ ഇടുന്നതിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്. അത് ലഭ്യമാക്കുന്നതിന് എംപിമാർ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമവും പിൻവലിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. യോഗത്തിൽ മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP