Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം: മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി; തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനം: മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി; തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്.

ഇന്നത്തെ വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.കോവിഡ് മഹാമാരിക്കൊപ്പം ദീർഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന അഭിപ്രായമാണ് മാധ്യമ പ്രതിനിധികൾ പൊതുവെ പ്രകടിപ്പിച്ചത്. തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കും.

ബ്രേക്ക് ദ ചെയിൻ മാതൃകയിൽ മറ്റൊരു ശക്തമായ പ്രചാരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും കിട്ടുന്നതിന് പ്രയാസമുണ്ടാകില്ല. ആവശ്യമായ സൗകര്യങ്ങൾ ഫസ്റ്റ് ലൈൻ സെന്ററുകളിൽ ഏർപ്പെടുത്തും. എല്ലാ പ്രധാന മാധ്യമങ്ങളുടെയും എഡിറ്റർമാർ യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP