Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യോജിച്ച് നിന്നാൽ അതൊരു മഹാശക്തിയാകും; അതിനാൽ യോജിച്ച് നിൽക്കാൻ എല്ലാവർക്കും നല്ല ബുദ്ധി തോന്നണം; കേരളം രാജ്യത്തിന് പ്രചോദനമേകുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് മാറിനിൽക്കരുത്; ജനസംഖ്യാ രജിസ്റ്ററിന്റെ എല്ലാ നടപടികളും കേരളത്തിൽ സ്റ്റേ ചെയ്തിട്ടുണ്ട്; അതുമായി ബന്ധപ്പെട്ട ഒരു കാര്യവും കേരളത്തിൽ ഉണ്ടാകില്ല; പിണറായി വിജയൻ

യോജിച്ച് നിന്നാൽ അതൊരു മഹാശക്തിയാകും; അതിനാൽ യോജിച്ച് നിൽക്കാൻ എല്ലാവർക്കും നല്ല ബുദ്ധി തോന്നണം; കേരളം രാജ്യത്തിന് പ്രചോദനമേകുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് മാറിനിൽക്കരുത്; ജനസംഖ്യാ രജിസ്റ്ററിന്റെ എല്ലാ നടപടികളും കേരളത്തിൽ സ്റ്റേ ചെയ്തിട്ടുണ്ട്; അതുമായി ബന്ധപ്പെട്ട ഒരു കാര്യവും കേരളത്തിൽ ഉണ്ടാകില്ല; പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. എന്നാൽ, അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യരക്ഷയ്ക്കായി നമുക്ക് ഒരുമിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാമെന്നും തലസ്ഥാനത്ത് സിപിഎം സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യോജിച്ച് നിന്നാൽ അതൊരു മഹാശക്തിയാകും. എല്ലാവർക്കും അവരുടേതായ ശക്തിയുണ്ട്. അതിനാൽ യോജിച്ച് നിൽക്കാൻ എല്ലാവർക്കും നല്ല ബുദ്ധി തോന്നണം. കേരളം രാജ്യത്തിന് പ്രചോദനമേകുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് മാറിനിൽക്കരുത്.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രക്തസാക്ഷിമണ്ഡപത്തിൽ യോജിച്ച് നടത്തിയ സമരം രാജ്യത്തിന് വലിയ സന്ദേശമാണ് നൽകിയത്. എന്നാൽ, ചില ചെറിയ മനസ്സിന്റെ ഉടമകൾ അതിനെതിരെ സംസാരിച്ചു. തുടർന്ന്, സർക്കാർ വിവിധ കക്ഷികളുടെ യോഗം വിളിച്ചു. അടുത്ത സമരം എങ്ങനെ വേണമെന്ന കാര്യത്തിൽ പിന്നീട് അഭിപ്രായം പറയാമെന്നാണ് പ്രതിപക്ഷനേതാവ് അന്ന് പറഞ്ഞത്. പിന്നീട് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ഐക്യകണ്ഠ്യേന പ്രമേയം പാസാക്കി.

ഇതും വലിയ സന്ദേശമാണ് നൽകിയത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കാൻ പോകുന്നുവെന്ന പ്രചാരണം നടത്തുന്നവരുണ്ട്. അങ്ങനെ പറയുന്നവരുടെ അസുഖം എല്ലാവർക്കും അറിയാം. ജനസംഖ്യാ രജിസ്റ്ററിന്റെ എല്ലാ നടപടികളും കേരളത്തിൽ സ്റ്റേ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും കേരളത്തിൽ ഉണ്ടാകില്ല. സെൻസസ് പ്രവർത്തനത്തിൽ ആ ഭാഗവും ഒഴിവാക്കി. അതിനാൽ കേരളത്തിൽ ആരും ആശങ്കയിൽ കഴിയേണ്ട. ഏറ്റവും ശക്തമായ ഒരു കോട്ടയിലാണ് നമ്മൾ കഴിയുന്നത്.

ഭരണഘടനാ വിരുദ്ധമായതിനാലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞത്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുക. ആർഎസ്എസ് മനസ്സിൽ കാണുന്നത് നടപ്പാക്കാനല്ല ഈ സർക്കാരെന്നും -മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP