Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വത്വം നിലനിർത്തി ആദിവാസി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരണം;ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ; ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ സമഗ്രമായ നീക്കമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വത്വം നിലനിർത്തി ആദിവാസി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരണം;ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ; ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ സമഗ്രമായ നീക്കമാണ് നടത്തുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആദിവാസികളുടെ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇൻസ്ട്രക്ടർമാർക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആദിവാസി ഊരുകളിൽ വെളിച്ചം പകരുക എന്നത് പ്രധാന കാര്യമാണ്. അതിനൊപ്പം പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് സ്വന്തമായി വരുമാനത്തിനുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതുമുണ്ട്.

ഇത്തരം സമൂഹങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആദിവാസി സമൂഹത്തെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന് സർക്കാർ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് ആ സമൂഹത്തിലുള്ളവർക്ക് ഇനിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ പരിശീലനത്തിന് എത്തിയിരിക്കുന്നവർ സംസ്ഥാനത്തെ എല്ലാ ഊരുകളിലുംപോയി ഈ കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തണം. സാക്ഷരതാ പ്രേരക്മാരും ഈ കാര്യങ്ങളിൽ ശ്രദ്ധചെലുത്തണം.

കാടിനെ ആശ്രയിച്ച് കൃഷി ചെയ്ത് ജീവിക്കുന്ന ആദിവാസി സമൂഹങ്ങൾ പല മേഖലകളിലും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ സമഗ്രമായ നീക്കമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തിൽനിന്നുള്ളവർക്ക് ഇത്തരത്തിൽ സാമൂഹ്യ സാക്ഷരതാ പരിശീലനം ഉൾപ്പെടെ നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിൽ വരുമാന പരിധിക്ക് താഴെ വരുന്നവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും.

സാക്ഷരതാ പ്രേരക്മാർ അക്ഷരങ്ങളും അക്കങ്ങളും വായിക്കാനും എഴുതാനും പഠിപ്പിക്കുക എന്ന അവസ്ഥയിൽനിന്ന് മാറി ആധുനിക സമൂഹത്തെ നിർമ്മിക്കാനുതകുന്ന രീതിയിൽ പ്രവർത്തിക്കണം. സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ളതാണ്. നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളെ അക്ഷരം പഠിപ്പിക്കുന്നത് ഏറ്റുവും മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP