Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല; മതനിരപേക്ഷ ശക്തികൾ അതിനെ എതിർക്കും; അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങൾക്കുണ്ട്; അടൂർ ഗോപാലകൃഷ്ണനെ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി

ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല; മതനിരപേക്ഷ ശക്തികൾ അതിനെ എതിർക്കും; അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങൾക്കുണ്ട്; അടൂർ ഗോപാലകൃഷ്ണനെ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ബിജെപിക്കാർ ഭീഷണിയുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി. ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടൂരിനെ വീട്ടിലെത്തി കണ്ടാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്.

ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തിൽ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികൾ അതിനെ എതിർക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങൾക്കുണ്ട്. അടൂർ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവൻ ഒറ്റക്കെട്ടായി നിന്നത് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കൽക്കൂടി ഉറപ്പുനൽകാനാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ച പത്തുമിനിട്ടോളം നീണ്ടു. തനിക്ക് ഭയമില്ലെന്ന് പറഞ്ഞ അടൂർ ആരെയും പേടിച്ചു ജീവിക്കാനാവില്ലെന്നും പറഞ്ഞു. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷപരാമർശമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ കഴിഞ്ഞദിവസം നടത്തിയത്. 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.

''നേരത്തേ ഇവർ എല്ലാവരെയും പാക്കിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും'' എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവനയോടുള്ള അടൂരിന്റെ പ്രതികരണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ അടൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ ഗോപാലകൃഷ്ണനെ സന്ദർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP