1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഇടുക്കിയിലെ കയ്യേറ്റ സ്ഥലങ്ങൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും; പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തും; 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകും; അല്ലാത്തവ തിരിച്ചു പിടിക്കും; മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനും മന്ത്രിസഭാ തീരുമാനം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ

August 07, 2019 | 08:29 PM IST | Permalinkഇടുക്കിയിലെ കയ്യേറ്റ സ്ഥലങ്ങൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും; പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തും; 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകും; അല്ലാത്തവ തിരിച്ചു പിടിക്കും; മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനും മന്ത്രിസഭാ തീരുമാനം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ഇടുക്കിയിൽ ഇതുവരെ കൈയേറിയ സർക്കാർ കണ്ടെത്തി കൃത്യമായ കണക്ക് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇടുക്കി- മൂന്നാർ മേഖലകളിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നം മറ്റു മേഖലകളിൽ നിന്നും വ്യത്യസ്തവും സങ്കീർണവുമായി തീരാൻ ഒരുപാട് കാരണമുണ്ട്. സർക്കാർ താത്പര്യത്തിൽ കുടിയേറിയവരും അനവധി കാലമായി അവിടെ താമസിച്ചിട്ടും രേഖകൾ ഇല്ലാത്തവരും ഇടുക്കിയിലുണ്ട്.

തോട്ടപ്പണിക്കായി വന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ട്. വികസപ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമിനഷ്ടപ്പെട്ടവരുണ്ട്. 2005-ന് ശേഷം വിനോദസഞ്ചാരമേഖലയിലുണ്ടായ ഉണർവിന് തുടർന്ന് ചെറുകിട സംരംഭങ്ങൾക്കായും വൻകിട വ്യവസായങ്ങൾക്കുമായി ഭൂമി ഉപയോഗിക്കുന്ന പതിവുണ്ടായി. തോട്ടംമേഖലയിലെ മാന്ദ്യം കാരണം തോട്ടം ഭൂമിയും വലിയ തോതിൽ മറ്റു ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടു.

ഇക്കാര്യത്തിൽ പലതവണ കോടതികളുടെ വിമർശനമുണ്ടായി. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുണ്ടായി. ഇടുക്കിയിലെ മൊത്തം ജനത്തേയും കൈയേറ്റക്കാരും കുടിയേറ്റക്കാരുമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അവിടുത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

ഒരുഘട്ടത്തിൽ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഇടുക്കിയിലെ കെട്ടിട്ടങ്ങൾ ഇടിച്ചു നിരത്തേണ്ട അവസ്ഥ സർക്കാരുകൾക്ക് ഉണ്ടായി. കഴിഞ്ഞ പ്രളയത്തിൽ കേരളം പഠിച്ച ഏറ്റവും വലിയ പാഠം പ്രകൃതിയോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവണം ഇനി ഉണ്ടാവേണ്ടത് എന്നാണ്. ഇടുക്കിയുടെ വികസനത്തിന് സഹായകരമായ ഒരു ചട്ടക്കൂട്ട് ഉണ്ടാക്കിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നാടിന് വേണ്ട വൈദ്യുതിയും നാണ്യവിളകളിലൂടെ വിദേശനാണ്യവും നേടിതരുന്ന ഇടുക്കിയിലെ ജനങ്ങൾ സംസ്ഥാനത്തിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. അവിടെയുള്ള ജനങ്ങൾക്ക് അവർക്ക് അവകാശപ്പെട്ട ഭൂമി നൽകേണ്ടതായിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഇടുക്കിയിലെ സർക്കാർ ഭൂമി സ്വതന്ത്രമാക്കാനും പരിസ്ഥിതി സൗഹൃദമായ കെട്ടിട്ടനിർമ്മാണം ഉറപ്പുവരുത്താനും ഇടുക്കിയിലെ ജനങ്ങൾക്ക് അവരുടെ ഭൂമിയിൽ അവകാശം ഉറപ്പാക്കുമായി ഒരു പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും കാലം സർക്കാർ. ഇതിനായി വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു. വിദഗ്ദ്ധരും പ്രശസ്തരുമായവരുടേയും മാധ്യമപ്രവർത്തകരുടേയും അഭിപ്രായങ്ങൾ ശേഖരിച്ചു.

കോടതിയിൽ വന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടുക്കിയിൽ പുതിയൊരു ഭൂനയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇടുക്കിയെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്

1 എത്രത്തോളം സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക
2 വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വർഷത്തേക്കുമായി കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമായ തുണ്ടു ഭൂമികൾ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക.
3. പതിച്ചു നൽകിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
4. ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
5. പട്ടയത്തിന്റെ നിബന്ധകൾ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരിന്റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേമപത്രം, നിർമ്മാണ അനുമതി എന്നിവ ഇല്ലാത്തവയുമായ ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക.

മേൽപ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തിൽ വരുന്നതെല്ലാം കൈയേറ്റ ഭൂമിയായി കണക്കാക്കി സർക്കാർ അവ തിരിച്ചു പിടിക്കാനുള്ള തുടർനടപടി സ്വീകരിക്കും. വാഗമൺ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങൾ മേൽപ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

1964-ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെന്റിന് താഴെയുള്ള പട്ടയഭൂമികളിൽ ഉടമയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തിൽ 1500 ചതുരശ്രഅടിക്ക് താഴെ തറവിസ്തൃതി മാത്രമുള്ള കെട്ടിട്ടമാണ് ഉള്ളതെങ്കിൽ, ഭൂമി കൈവശം വച്ചയാൾക്കും അയാളുടെ അടുത്ത ബന്ധുകൾക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആർഡിഒ സാക്ഷ്യപ്പെടുത്തിയാൽ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളിൽ ഭേദഗതി വരുത്തും

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിവരെ വിസ്തൃതി വരെയുള്ള കെട്ടിട്ടങ്ങൾ ഉള്ളവർ അതവരുടെ ഏക വരുമാനം മാർഗ്ഗമാണെന്ന് തെളിയിക്കണം. അവ ജില്ലാ കളക്ടർ പ്രത്യേകം റിപ്പോർട്ടായി സമർപ്പിക്കണം. റിപ്പോർട്ടിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും.

ഇതിൽ പറയാത്ത പട്ടയഭൂമിയിലുള്ള വാണിജ്യനിർമ്മാണപ്രവർത്തനങ്ങൾ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സർക്കാർ വീണ്ടെടുക്കും. ഈ ഭൂമി പുതിയ നയം അനുസരിച്ച് പാട്ടത്തിന് നൽകും. ഈ പറയുന്ന വിഭാഗത്തിൽ വരാത്തതും സർക്കാർ ഭൂമി കൈയേറി നടത്തിയ പട്ടയമില്ലാത്ത ഭൂമിയും അതിലെ നിർമ്മാണവും ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.

അനധികൃതമായി നൽകിയ പട്ടയങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചതായ പട്ടയങ്ങളെ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടയങ്ങൾ സംബന്ധിച്ച് സമിതി നൽകിയ റിപ്പോർട്ടിലെ തുടർ നടപടികൾ മൂന്ന് മാസത്തിനകം സ്വീകരിക്കും. മൂന്നാർ ട്രിബ്യൂണലിന്റെ പ്രവർത്തനം നേരത്തെ സർക്കാർ അവസാനിപ്പിച്ചിരുന്നു. അവിടുത്തെ കേസുകൾ എവിടെ നിന്നാണോ വന്നത് ആ കോടതികളിലേക്ക് തന്നെ തിരിച്ചു ട്രാൻസ്ഫർ ചെയ്യും. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ പട്ടയവ്യവസ്ഥ ലംഘിച്ച് വാണിജ്യനിർമ്മാണപ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതെ ഇരിക്കണം. ഇതിനായി ബന്ധപ്പെട്ട കെട്ടിട്ട നിർമ്മാണചടങ്ങളിൽ ഏത് ആവശ്യത്തിനാണോ പ്രസ്തുത പട്ടയം അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ടി വരും. ആ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബിൽഡിങ് പെർമിറ്റ് അനുവദിക്കാവൂ.

മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന് മന്ത്രിസഭ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന വസ്തുകളിൽ സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള സോളാർ പാനലും മഴവെള്ളസംഭരണിയും മാലിന്യസംസ്‌കരണത്തിനുള്ള കൃത്യമായ സംവിധാനവും ഉണ്ടാവണം. വട്ടവട,ചിന്നക്കന്നാൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ ഈ നയത്തിന് അനുസരിച്ചുള്ള ടൗൺ പ്ലാനിങ് സ്‌കീം കൊണ്ടു വരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഉപജീവനത്തിന് വേണ്ടിമാത്രം ഉപയോഗിക്കുന്ന 1600 ചതുരശ്ര അടിയിൽ താഴെ ഭൂമിയുള്ളവർക്ക് മറ്റ് ഭൂമി ഇല്ലാ എങ്കിൽ ഭൂചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. കലക്ടർ റിപ്പോർട്ട് നലകുന്നതിനനുസരിച്ചാകും ഇത്. സർക്കാർ ഭൂമിയിലുള്ള കയ്യേറ്റങ്ങൾ ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. രവീന്ദ്രൻ പട്ടയങ്ങളുടെ പരിശോധനയും സമയബന്ധിതമായി പൂർത്തിയാക്കും. മൂന്നാറിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യപങ്കും സോളാറിൽനിന്ന് ഉൽപാദിപ്പിക്കണം. മെച്ചപ്പെട്ട മാലിന്യ സംസ്‌ക്കരണ സംവിധാനവും ഏർപ്പെടുത്തണം. ഇത് പരിശോധിക്കാനും കലക്ടറെ ചുമതലപ്പെടുത്തി.

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഭൂകേന്ദ്രീകരണത്തിന്റേതായ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ട്. കർഷകരുടെ പട്ടയ പ്രശ്നത്തിൽ നേരത്തേ തന്നെ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ ഭൂമിയുടെ പട്ടയ പ്രശ്നം ഏറ്റവും സജീവമായി നിലനിൽക്കുന്നത് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിലാണ്. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 2284 പേർക്കായി 3123 ഏക്കർ ഭൂമി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. 5723 പേർ ഭൂമിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽ 12952 കുടുംബങ്ങൾക്ക് ഇതിനോടകം പട്ടയം നൽകി. ഭൂരഹിതരമായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭൂമി നൽകാനുള്ള ശ്രമം തുടരുകയാണ്. 1970 ജനുവരി ഒന്നിന് മുൻപായി വനഭൂമി കൈവശം വച്ചിരുന്ന പട്ടികജാതികാർക്ക് ആ ഭൂമിയിൽ പട്ടയം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആദ്യ വിവാഹത്തിന് സ്വപ്‌ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം
ഖൂർആന്റെ പേരു പറഞ്ഞ് മതവികാരം ഇളക്കി തട്ടിപ്പ് മറക്കാൻ ജലീൽ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു; കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; സി-ആപ്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുർആൻ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളിൽ എന്തെന്ന് തേടി എൻഐഎയും; മന്ത്രി ജലീലിന്റെ പുറത്തേക്കുള്ള വഴി കൂടുതൽ വേഗത്തിലാകും
ഭർത്താവറിയാതെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഒടുവിൽ കാർ വാങ്ങാനായി യുവാവ് ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപ: കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ സൗകര്യം ചെയ്തുകൊടുത്ത് യുവതി: ഒടുവിൽ 25 പവൻ മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിലായതോടെ പുറത്തായത് യുവതിയുടെ രഹസ്യ ബന്ധത്തിന്റെ കഥ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
എം ബി എസ് കിരീടാവകാശിയായി ചുമതലയേറ്റപ്പോൾ കാനഡയിൽ അഭയം തേടിയ രാജകുമാരനെ കൊല്ലാൻ അയച്ചത് 50 അംഗ ഗുണ്ടാ സംഘത്തെ; അതിർത്തിയിൽ പിടികൂടിയതിനാൽ ജീവൻ രക്ഷപ്പെട്ടെന്ന് സാദ് അൽ ജബാരി; രണ്ട് കുട്ടികളേയും തട്ടിയെടുത്ത് സമ്മർദ്ദം ചെലുത്തുന്നു; സൗദി കിരീടാവകാശിക്കെതിരെ നിയമപോരാട്ടവുമായി ബന്ധുവായ മുൻ രാജകുമാരൻ
ഇടുക്കി നല്ലതണ്ണിയിൽ വെള്ളച്ചാട്ടത്തിലേക്ക് കാറൊഴുകി പോയി കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി; മലയോര പ്രദേശങ്ങളിൽ എല്ലാം ഉരുൾപൊട്ടൽ; മൂഴിയാറും മണിയാറും അടക്കമുള്ള അണക്കെട്ടുകൾ തുറന്നതോടെ പമ്പ കരകവിഞ്ഞൊഴുകുന്നത് 2018ലെ വെള്ളപ്പൊക്കത്തിന് തുല്യമായി; ഇടുക്കിയിൽ ജലനിരപ്പുയരുമ്പോൾ പെരിയാറിന്റെ കരകളും പ്രളയ ഭീതിയിൽ; തെക്കു മുതൽ വടക്ക് വരെ തുള്ളിക്കൊരു കുടം പേമാരി; ഭീതിയുണർത്തി ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദവും എത്തുന്നു; കേരളം അതീവ ജാഗ്രതയിൽ
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കുമളിയിൽ മണ്ണിടിച്ചിൽ, കോട്ടയത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചും; മണിമലയാർ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളിൽ അതിജാഗ്രത
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി