Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ആ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല; ആവിഷ്‌കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ല; മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമി നൽകിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ; മന്ത്രി എ കെ ബാലൻ ഇടപെട്ടത് അനാവശ്യമായി സർക്കാരിനെ ഈ പ്രശ്‌നത്തിൽ ബന്ധപ്പെടുത്തിയപ്പോഴെന്നും പിണറായി

ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ആ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല; ആവിഷ്‌കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ല; മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമി നൽകിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ; മന്ത്രി എ കെ ബാലൻ ഇടപെട്ടത് അനാവശ്യമായി സർക്കാരിനെ ഈ പ്രശ്‌നത്തിൽ ബന്ധപ്പെടുത്തിയപ്പോഴെന്നും പിണറായി

ന്യൂഡൽഹി: ഒരു മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ഈ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ലെന്നും അതിന് ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും അദ്ദേഹം ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനതത്തിൽ വ്യക്തമാക്കി.

ക്രൈസ്തവ മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡ് നൽകിയ സംഭവത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ നടത്തിയ പ്രസ്താവന അടിവരയിട്ട് ശരിവയ്ക്കാൻ മുഖ്യമന്ത്രി മടിച്ചില്ല. ഒരു പടി കൂടി കടന്ന്, ഒരു മതവിഭാഗത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അതിനെ ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പിണറായി ഓർമിപ്പിച്ചു.

ഒരു വിഭാഗത്തെ അപമാനിക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാരിന് അങ്ങിനെയൊരു ഉദ്ദേശമില്ല. ഒരു മതവിഭാഗത്തെ ആ വിഭാഗത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ല. അതു സർക്കാരിന്റെ പേരിലാകുമ്പോൾ അംഗീകരിക്കാനാകില്ല. ഏതു മതവിഭാഗത്തിനായാലും അവരുടേതായ പ്രോൽസാഹനം നൽകുന്നതാണ് സർക്കാർ നിലപാട്.

അനാവശ്യമായി സർക്കാരിനെ ഈ പ്രശ്‌നത്തിൽ ബന്ധപ്പെടുത്തുന്നതാണ് സർക്കാരിന്റെ അവാർഡ് നൽകിയ നടപടി. അതുകാണ്ടാണു അക്കാദമിയോട് അതു പരിശോധിക്കണമെന്നു നിർദേശിച്ചത്. സർക്കാർ നേരിട്ട് അവാർഡ് റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP