Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്‌ബിറ്റി ചീഫ് ജനറൽ മാനേജറെ സ്ഥലം മാറ്റിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം; പ്രതികാര നടപടിയെന്നു വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി

എസ്‌ബിറ്റി ചീഫ് ജനറൽ മാനേജറെ സ്ഥലം മാറ്റിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം; പ്രതികാര നടപടിയെന്നു വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‌ബിറ്റി ചീഫ് ജനറൽ മാനേജറെ സ്ഥലം മാറ്റിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ബിറ്റി ചീഫ് ജനറൽ മാനേജറായിരുന്ന എസ് ആദികേശവനെ എസ്‌ബിറ്റി-എസ്‌ബിഐ നിർദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യുംമുമ്പാണ് എസ്‌ബിഐയുടെ ഹൈദരാബാദ് ഓഫീസിലേക്ക് സ്ഥലംമാറ്റിയത്.

ഈ നീക്കം പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു.

എസ്‌ബിറ്റി - എസ്‌ബിഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതുനിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്‌ബിറ്റി ഫോറം കരുതുന്നു. ഇത് പ്രതികാരനടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണം- കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തനിക്കുകിട്ടിയ സേവ് എസ്‌ബിറ്റി ഫോറത്തിന്റെ ഇതുസംബന്ധിച്ച നിവേദനത്തിന്റെ പകർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP