Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലു കല്ലുമായി ചെന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടു കെട്ടാൻ കഴിയില്ല; കേന്ദ്രവും തമിഴ്‌നാടുമായി സഹകരണമാണു വേണ്ടത്: നിലപാടു വിശദീകരിച്ചു പിണറായി

നാലു കല്ലുമായി ചെന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടു കെട്ടാൻ കഴിയില്ല; കേന്ദ്രവും തമിഴ്‌നാടുമായി സഹകരണമാണു വേണ്ടത്: നിലപാടു വിശദീകരിച്ചു പിണറായി

തിരുവനന്തപുരം: പുതിയ അണക്കെട്ടു വേണ്ടെന്ന നിലപാടല്ല എൽഡിഎഫ് സർക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അയൽസംസ്ഥാനങ്ങളുമായി സംഘർഷം ഒഴിവാക്കണമെന്നതാണു സംസ്ഥാനത്തിന്റെ നിലപാടെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിനു മാത്രമായി ഡാം കെട്ടാനാകില്ല. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെയും കേന്ദ്രത്തിന്റെയും സഹായം കൂടി ആവശ്യമാണെന്നും പിണറായി വ്യക്തമാക്കി.

നാലു കല്ലു കൊണ്ടു പോയാൽ മാത്രം ഡാമുണ്ടായില്ല. സംഘർഷത്തിലൂടെയല്ല, ചർച്ചയിലൂടെയാണ് പരിഹാരം വേണ്ടത്. അന്താരാഷ്ട്ര വിദഗ്ധ സമിതിയെ കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിക്കുമെന്നും ഈ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാറിന്റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നു തന്നെയാണെന്നും പിണറായി കൂട്ടിച്ചേർത്തു.

സംഘർഷം ആഗ്രഹിക്കുന്ന പല ശക്തികളും നാട്ടിലുണ്ട്. വർഗീയ ശക്തികളുടെ പ്രവർത്തനത്തെ ഗൗരവമായി കാണണം. അതിനോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും പിണറായി പറഞ്ഞു.

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടുന്നത് സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമല്ലെന്നും പിണറായി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP