Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയ ഇരട്ടക്കൊലയിൽ പാർട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും; സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനും പൊലീസിന് നിർദ്ദേശം; ജനങ്ങൾക്ക് ഇഷ്ടമല്ലാത്തത് ഒന്നും പാർട്ടി ചെയ്യില്ലെന്നും മുഖ്യമന്ത്രി

പെരിയ ഇരട്ടക്കൊലയിൽ പാർട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും; സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനും പൊലീസിന് നിർദ്ദേശം; ജനങ്ങൾക്ക് ഇഷ്ടമല്ലാത്തത് ഒന്നും പാർട്ടി ചെയ്യില്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അരുംകൊലയിൽ നടുങ്ങി നിൽക്കുകയാണ് കേരളം മുഴുവവൻ. തെറ്റ് ചെയ്തവർ പാർട്ടി അനുഭാവികളാണെങ്കിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നുണ്ടെങ്കിലും ഇത് കണക്കിലെടുക്കാൻ പൊതുസമൂഹം തയ്യാറല്ല. പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം സെക്രട്ടറിയുടെ പ്രസ്താവയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരത്തിലൊരു കൊലപാതകത്തിന് പദ്ധതിയിടേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെരിയയിൽ നടന്നത് അപലപനീയമായ സംഭവമാണെന്നും കൃത്യമായ അന്വേഷണം നടത്താനും കർശന നടപടി സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ ഉൾപെട്ടവർക്കെതിരെ പാർട്ടി കർക്കശ നിലപാടെടുക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ലെന്നും ഒരുപാട് അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും കൊല്ലാൻ ശ്രമിക്കുന്ന പാർട്ടിയല്ല, ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകുന്ന പാർട്ടിയായതു കൊണ്ട് ജനങ്ങൾ എതിരാകുന്ന ഒരു നടപടിയും സിപിഎം സ്വീകരിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP