Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്ക് വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്? അപ്രിയ ചോദ്യങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ മേൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതുകൊണ്ടെന്ന് മുല്ലപ്പള്ളി

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്ക് വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്? അപ്രിയ ചോദ്യങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ മേൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതുകൊണ്ടെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപ്രിയ ചോദ്യങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ മേൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധർമ്മം. നിർഭയവും സ്വതന്ത്രവുമായി സത്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ.സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്ക് വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്.

ഇത്രയും നാൾ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചു കൊണ്ടിരുന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചതിൽ എന്താണ് തെറ്റുള്ളത്.മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിക്ക് പുച്ഛവും അവജ്ഞയുമാണ്. നിറംപിടിപ്പിച്ച നുണകൾ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളർന്ന വ്യക്തിയിൽ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന പാരമ്പര്യമുള്ള ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല.തന്റെ നിഴലിനെപ്പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.കോടികൾ പൊടിച്ചുള്ള പി.ആർ. പ്രതിച്ഛായയിൽ പടുത്തുയർത്തിയതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊയ്മുഖം.അത് അധികകാലം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറഞ്ഞതാണ്.

ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഓരോദിവസം കഴിയുമ്പോഴും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.മാധ്യമങ്ങളെ കടക്കുപുറത്തെന്ന് ആക്രോശിച്ച് ആട്ടിപ്പുറത്താക്കിയ സംഭവം കേരളം ഒരിക്കലും മറക്കില്ല.ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗർവ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്. സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്രശ്രമിച്ചാലും മാറ്റാൻ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുർമുഖം കാട്ടുന്നത് യഥാർത്ഥ രാഷ്ട്രീയമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP