Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലഞ്ഞിത്തറ മേളം കാണാൻ മുഖ്യനുമെത്തി; മേളം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മേളപ്രമാണിക്ക് മുഖ്യമന്ത്രിയുടെ ആദരം; പെരുവനം കുട്ടന്മാരാരെ പിണറായി വിജയൻ പൊന്നാട അണിയിച്ചു

ഇലഞ്ഞിത്തറ മേളം കാണാൻ മുഖ്യനുമെത്തി; മേളം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മേളപ്രമാണിക്ക് മുഖ്യമന്ത്രിയുടെ ആദരം; പെരുവനം കുട്ടന്മാരാരെ പിണറായി വിജയൻ പൊന്നാട അണിയിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ മേളം നടക്കുന്ന ഇലഞ്ഞിത്തറയിലെത്തിയത്. ഇലഞ്ഞിത്തറ മേളം കാണാനെത്തിയ മുഖ്യമന്ത്രി മേളപ്രമാണി പെരുവനം കുട്ടന്മാരാരെ ആദരിച്ചു. മേളം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മേളപ്രമാണി പെരുവനം കുട്ടന്മാരാരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ മുഖ്യമന്ത്രിയെയും പൊന്നാട അണിയിച്ചു.

മേളത്തിനിടയിലേക്ക് മുഖ്യമന്ത്രി വന്നത് ആവേശമായെങ്കിലും മേളപ്പൊലിമ ഇതോടെ അല്പസമയത്തേക്ക് കുറഞ്ഞു. സുരക്ഷാഉദ്യോഗസ്ഥരുടെ അകന്പടിയോടെ മുഖ്യമന്ത്രി എത്തിയപ്പോൾ മേളം ഭാഗികമായി തടസപ്പെടുകയായിരുന്നു. ആദ്യമായാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇലഞ്ഞിത്തറ മേളത്തിലേക്ക് നേരിട്ടെത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കൗൺസിലർ മഹേഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കുടമാറ്റവും കണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP