Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് വർഷമായി പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളിലൂടെ 885 കോടിയോളം രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്ത് കിട്ടിയിരുന്നു; പിന്നെ ഹഡ്കോയിൽ നിന്നെടുക്കുന്ന വായ്പ; ഇതെല്ലാം ചേർത്താണ് വീടുകൾ പണിതത്; ലൈഫ് പദ്ധതിയിൽ പിണറായി സർക്കാരിന്റെ അവകാശ വാദം തട്ടിപ്പെന്ന് ചെന്നിത്തല

മൂന്ന് വർഷമായി പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളിലൂടെ 885 കോടിയോളം രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്ത് കിട്ടിയിരുന്നു; പിന്നെ ഹഡ്കോയിൽ നിന്നെടുക്കുന്ന വായ്പ; ഇതെല്ലാം ചേർത്താണ് വീടുകൾ പണിതത്; ലൈഫ് പദ്ധതിയിൽ പിണറായി സർക്കാരിന്റെ അവകാശ വാദം തട്ടിപ്പെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ ജനങ്ങൾക്ക് നൽകിയെ മുഖ്യമന്ത്രിയുടെ അവകാശ വാദം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകൾ ജനങ്ങളിൽ നിന്ന് മറച്ച് വച്ചുകൊണ്ടുള്ള വെറും രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണിതൈന്ന് കണക്കുകൾ വച്ച് കൊണ്ട് സ്ഥാപിക്കാൻ കഴിയും. ഭവനരഹിതർക്ക് വീടുകൾ ലഭിക്കുതിൽ സന്തോഷമേയുള്ളു. എന്നാൽ അവരുടെ പേരിൽ ഒരു തട്ടിക്കൂ്ട്ട് പദ്ധതിയുണ്ടാക്കി അതുവഴി രാഷ്ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ അതിനെ തുറന്നു് കാേട്ടണ്ടത് അത്യന്താപേക്ഷിതമാണെന്നും ചെന്നിത്തല പറഞ്ഞു.

ഹരിതം, ആർദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നീ നാല് പദ്ധതികളാണ് പിണറായി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി ആരംഭിച്ചത്. ഇത് നാലും പാളിപ്പോയി. മറ്റ് മൂന്ന് പദ്ധതികളെക്കുറിച്ച് സർക്കാർ ഇപ്പോൾ മിണ്ടുന്നില്ല. ലൈഫ് പദ്ധതിയെക്കുറിച്ച് മാത്രാണ് ഇപ്പോൾ കൊട്ടിഘാഷിക്കുന്നത്. ഭവനരഹിതർക്ക് വീട് നൽകിയെന്നു പറഞ്ഞാൽ പെട്ടെന്ന് ജനങ്ങൾ വിശ്വസിക്കുമല്ലോ എന്നോർത്താണ് ലൈഫിൽ മാത്രം പിടിച്ചു തൂങ്ങി അതിനെ വലിയ സംഭവമാക്കി കൊട്ടിഘോഷിച്ച് നടക്കുന്നത്.

ലൈഫ് പദ്ധതിയിലടെ 2 ലക്ഷം വീടുകൾ നൽകിയൊണല്ലോ മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ ഇതിൽ അമ്പത്തിരണ്ടായിരം വീടുകൾ മുൻ സർക്കാരിന്റെ കാലത്ത് പണി തുടങ്ങി ഏതാണ്ട് 90 ശതമാനം പൂർത്തിയായവ ആണ്. എന്നു വച്ചാൽ പതിനായിരമോ, ഇരുപതിയാനായിരമോ മുടക്കിയാൽ പൂർത്തിയാക്കാൻ കഴിയുന്ന വീടുകൾ ആയിരുന്നു ഇവ. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതി പ്രകാരം വീടുണ്ടാക്കാൻ സർക്കാർ നൽകേണ്ടത്. ഏന്നാൽ ഈ അമ്പത്തിരണ്ടായരത്തോളം വീടുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന തുക കഷ്ടിച്ച് ഇരുപതിയാനായിരവും, അമ്പതിനായിരവും ഒക്കെയാണ്. അവ പണി പൂർത്തിയാകാൻ അത്രയും തുക മാത്രം മതിയായിരുന്നു എന്നാണ്. എന്നിട്ട്് അവ ലൈഫ് പദ്ധതിയിൽ പെടുത്തി തങ്ങൾ പണിതുകൊടുത്ത വീടുകൾ എന്ന് മേനി നടിക്കുകയാണ് സർക്കാർ. 3-2-2020 ൽ സർക്കാർ തന്നെ പുറത്ത് വിട്ട കണക്കുകൾ വച്ചാണ് ഇത് പറയുന്നത്.

രണ്ട് ലക്ഷം വീടുകൾ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഭവനരഹതിർക്ക് പണിതുകൊടുത്തുവെണല്ലോ സർക്കാരിന്റെ അവകാശ വാദം. ഇതിന്റെ പൊള്ളത്തരം നമുക്ക് പരിശോധിക്കാം. 2017 ലാണ് കുടംബ ശ്രീയെ ഉപയോഗിച്ച് സർക്കാർ ഭൂമിയില്ലാത്തതും, ഭൂമിയുള്ളവരുമായ ഭവന രഹിതരുടെ കണക്കെടുക്കുത്. ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി നാനൂറ്റി പതിനാറോളം വരുമെും, ഭൂമിയുള്ള ഭവനരഹതരുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തിയാറായിരത്തി എപതോളവുമായിരുന്നു എന്നാണ് കുടുംബ ശ്രീയുടെ കണക്ക്. ഭൂമിയുള്ളവരും ഇല്ലാത്തവരുമായി മൊത്തം അഞ്ച് ലക്ഷത്തി പതിനായിരത്തോളം വീടില്ലാത്തവരായി സംസ്ഥാനത്തുണ്ടൊണ് കുടംബശ്രീ സർവ്വേയുടെ കണക്ക്. കുടുംശ്രീക്ക് ഇത്തരത്തിലൊരു സർവ്വേ നടത്താൻ എന്ത് കോംപിറ്റൻസിയാണുള്ളതെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുങ്കെിലും മറുപടി നൽകാതെ സർക്കാർ ഉരുണ്ട് കളിക്കുകയായിരുന്നു. ഈ കണക്കിന് എന്ത് ആധികാരികതയുണ്ടെത് ഇപ്പോഴും വളരെ സംശയാസ്പദമാണ്.

ഈ പറഞ്ഞ അഞ്ച് ലക്ഷത്തിപതിനായരിത്തോളം ഭവന രഹിതരിൽ രണ്ട് ലക്ഷം പേർക്ക് വീട് നൽകിയെന്നാണ് സർക്കാരിന്റെ അവകാശ വാദം . എന്നാൽ സർക്കാർ കണക്കിൽ അത് ഒരു ലക്ഷത്തി എഴുപതിനായിരം ആണ്. അതവിടെ നിൽക്കെ മുൻ സർക്കാർ പണി തുടങ്ങി ഏതാണ്ട് 90 ശതമാനം പൂർത്തിയായ അമ്പത്തിരാണ്ടായിരത്തോളം വീടുകൾ മാറ്റി നിർത്തിയാൽ ഒരു ലക്ഷത്തിമുപ്പത്തിമൂവായിരത്തോളം വീടുകൾ മാത്രമാണ് സർക്കാരിന്റെ അവകാശ വാദം വിശ്വസിക്കുകയാണെങ്കിൽ പോലും ലൈഫ് പദ്ധതിയിലൂടെ പണി പൂർത്തിയായിട്ടുള്ളു.

എന്നാൽ ഈ വീടുകൾ സർക്കാരാണോ പണിത് നൽകിയത്. കണക്കുകൾ പരിശോധിച്ചാൽ അല്ലെന്ന് വ്യക്തമാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും 20 ശതമാനം ഫണ്ട് ലൈഫ് പദ്ധതിക്കായി വക മാറ്റി. കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളിലൂടെ 885 കോടിയോളം രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്ത് കിട്ടിയിരുന്നു. പിന്നെ ഹഡ്കോയിൽ നിന്നെടുക്കുന്ന വായ്പ. ഇതെല്ലാം ചേർത്താണ് വീടുകൾ പണിതത്. അതുകൊണ്ട് ലൈഫ് പദ്ധതി സർക്കാർ പദ്ധതിയാണെ മുഖ്യമന്ത്രിയുടെ വാദം അവിടെ പൊളിഞ്ഞ് വീഴുകയാണ്. പ്രമുഖ പത്രങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ അദ്ദേഹം അവകാശപ്പെടുത് ലൈഫ് പൂർണ്ണമായും സർക്കാർ പദ്ധതിയാണൊണ്. ഇത് കളവാണൈന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

ലൈഫിൽ ഒരു വീടിന് സർക്കാർ നാല് ലക്ഷം രൂപ കൊടുത്തുവെന്ന് പറയുമ്പോൾ അതിൽ രണ്ട് ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമാണ്. ഒരു ലക്ഷം രൂപ ഹഡ്കോ വായ്പയാണ്. ബാക്കി ഒരു ലക്ഷം രൂപയാണ് ലൈഫിനായുള്ള ബഡ്ജറ്റ് അലോക്കേഷനിലൂടെ സർക്കാരിൽ നിന്ന് ലഭിക്കുന്നത്. എന്നു വച്ചാൽ ഈ ലൈഫ് എന്ന പദ്ധതി യഥാർത്ഥത്തിൽ കാലകാലങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച്് ചെയ്യുന്ന ഭവന പദ്ധതിയുടെ ഭാഗമാണ്. അത് നിരവധി വർഷങ്ങളായി അവർ ചെയ്യുന്നതാണ്. ഈ സർക്കാർ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന്് തട്ടിയെടുത്ത് ലൈഫ് എന്ന പേരിൽ സ്വന്തം പദ്ധതിയാക്കി.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി കിട്ടിയെന്ന് നേരത്തെ പറഞ്ഞല്ലോ. ആ സ്‌കീം വഴി വീടുകൾ നേരത്തെ തന്നെ പണിയുന്നുണ്ടായിരുന്നു. അത് ഒരു സെപ്പറേറ്റ് സ്‌കീം വഴിയാണ് നടപ്പിക്കാക്കൊണ്ടിരുന്നത്. ലൈഫ് പദ്ധതിയില്ലങ്കിലും അത് കിട്ടും ഈ സർക്കാരാകെട്ടെ അതും ലൈഫിന്റെ കീഴിൽ കൊണ്ടുവന്നു. രസകരമായ മറ്റൊരു കാര്യം മൂന്ന് ലക്ഷത്തി മുപ്പതിനായരത്തോളം വരുന്ന ഭൂമിയില്ലാത്ത ഭവനരഹിതരിൽ കേവലം 164 പേർക്ക് മാത്രാണ് വീട് വയ്കാൻസർക്കാർ സഹായം ലഭിച്ചത്. ബാക്കിയുള്ള രണ്ട് രണ്ട് ലക്ഷത്തിന്റെ പെരുപ്പിച്ച കണക്ക് പോലും ഭൂമിയുള്ള ഭവനരഹിതരുടെ വീടുമായി ബന്ധപ്പെട്ടതാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP