Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആം ആദ്മിയുടെ വിജയത്തിൽ നിന്നും കോൺഗ്രസും പാഠം പഠിക്കണം; ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും; കെജ്രിവാൾ സർക്കാർ വികസനത്തിന് വേണ്ടി കാഴ്ച വയ്ക്കുന്നത് മികച്ച പ്രവർത്തനങ്ങൾ; ആം ആദ്മിയുടെ വിജയത്തിൽ ആശംസനേർന്ന് മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡൽഹി തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കെജ്രിവാളിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആം ആദ്മിയുടെ വിജയത്തിൽ നിന്നും കോൺഗ്രസും പാഠം പഠിക്കണം. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും. കോൺഗ്രസും എഎപിക്കൊപ്പം നിന്നിരുന്നെങ്കിൽ ബിജെപിക്ക് നിലവിലുള്ള സീറ്റ്പോലുംലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ബിജെപിയുടെ ജനദ്രോഹ നടപടികൾക്ക് ബദലായി നിൽക്കാൻ ഒരു ശക്തിയുണ്ടോ അതിനെ ജനങ്ങൾ വിജയിപ്പിക്കും.

അതാണ് ഡൽഹിയിലുണ്ടായത്.കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ വികസനത്തിന് വേണ്ടി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അത് അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നുവെങ്കിൽ അവിടെ യോജിച്ച് മത്സരിക്കാൻ കഴിയുമായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP