Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രാമാർഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാർഗവും അടയും; വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണ്; ദേശീയപാത 766ലെ യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി

യാത്രാമാർഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാർഗവും അടയും; വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണ്; ദേശീയപാത 766ലെ യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയപാത 766ലെ യാത്രാദുരിതം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത പൂർണമായും അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തിൽ ഉള്ളത്. ഈ വിഷയത്തിൽ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

യാത്രാ മാർഗം അടയുകയും പകരം വഴികൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ വിവരണാതീതമായ പ്രശ്‌നങ്ങളാണ് ജനജീവിതത്തിൽ ഉണ്ടാകുന്നത്. യാത്രാ മാർഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാർഗവും അടയും. ഈ വിഷയത്തിൽ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണ്. അതുകൊണ്ട്തന്നെയാണ് കേന്ദ്ര സർക്കാരിനോട് പ്രശ്‌ന പരിഹാരത്തിന് വീണ്ടും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോഴിക്കോട്-മൈസൂർ-കൊള്ളെഗൽ ദേശീയ പാതയിൽ (766) രാത്രി 9 മുതൽ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. ഒരു മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ബന്ദിപൂർ വന്യജീവി സങ്കേതം ഈ റൂട്ടിൽ വരുന്നതു കെണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കാൻ ബദൽ പാത നിർമ്മിക്കുമെന്നാണ് പറയുന്നത്.

പാത നിർമ്മിച്ചാൽ 44 കിലോമീറ്റർ ദൂരം വർധിക്കും. അതും വനത്തിൽ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാൽ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിർദേശിച്ച് കേന്ദ്രപരിസ്ഥിതി-വനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തൽസ്ഥിതി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തിൽ യാത്രക്കാർ അനുഭവിക്കുന്ന വിഷമങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തെ ഇനിയും സമീപിക്കും. മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും.

ദേശീയപാത പൂർണമായും അടക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കുന്നു എന്നാണു കേന്ദ്രമന്ത്രി അയച്ച കത്തിൽ ഉള്ളത്. യാത്രാ മാർഗം അടയുകയും പകരം വഴികൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ വിവരണാതീതമായ പ്രശ്‌നങ്ങളാണ് ജനജീവിതത്തിൽ ഉണ്ടാകുന്നത്. യാത്രാ മാർഗം മാത്രമല്ല അനേകം കുടുംബങ്ങളുടെ ജീവിത മാർഗവും അടയും. ഈ വിഷയത്തിൽ വയനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വികാരം ന്യായമാണ്. അതുകൊണ്ട്തന്നെയാണ് കേന്ദ്ര സർക്കാരിനോട് പ്രശ്‌ന പരിഹാരത്തിന് വീണ്ടും ആവശ്യപ്പെടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP