Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

യുപി സ്വദേശി നടക്കാവിലെത്തിയത് 13 വർഷം മുൻപ് നഷ്ടപ്പട്ട കാൽലക്ഷം തേടി; യാത്രക്കിടെ നഷ്ടമായത് കൈയിലുള്ള തുകയും; സഞ്ജയ് വർമ്മയുടെ പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

യുപി സ്വദേശി നടക്കാവിലെത്തിയത് 13 വർഷം മുൻപ് നഷ്ടപ്പട്ട കാൽലക്ഷം തേടി; യാത്രക്കിടെ നഷ്ടമായത് കൈയിലുള്ള തുകയും; സഞ്ജയ് വർമ്മയുടെ പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : 13 വർഷം മുൻപ് നടക്കാവിൽ നിന്നു കാൽ ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം അന്വേഷിക്കാൻ കോഴിക്കോട് എത്തിയ ഉത്തർപ്രദേശ് സ്വദേശിയുടെ പണം വീണ്ടും മോഷണം പോയി. യുപിയിൽ നിന്ന് എത്തിയ കച്ചവടക്കാരന്റെ 14,000 രൂപയാണ് നഗരത്തിൽ നടക്കാവിലേക്കുള്ള ബസ് യാത്രക്കിടയിൽ മോഷ്ടിച്ചത്. ഉത്തർപ്രദേശ് ലക്‌നൗ സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.2010 ൽ സഞ്ജയ് കച്ചവടവുമായി പരിചയപ്പെട്ട നടക്കാവിലുള്ള യുവാവ് 24,000 രൂപ തട്ടിപ്പറിച്ചെന്ന പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ 13 വർഷം പിന്നിട്ടിട്ടും നടപടിയോ മറുപടിയോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയപ്പോൾ കോഴിക്കോട്ടേക്കു വണ്ടി കയറിയത്.

തിരുവനന്തപുരത്തെത്തിയ സഞ്ജയ് ട്രെയിന്മാർഗം രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്താൻ റെയിൽവേയിൽ നിന്നും 'ഫാന്റസി' ബസിൽ കയറി. എന്നാൽ വഴിയിൽ ടിക്കറ്റിനു പണം എടുക്കാൻ ബാഗ് തുറന്നപ്പോൾ 14,000 രൂപ കാണാതായി. കണ്ടക്ടറെ അറിയിച്ചതിനെ തുടർന്നു ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കു കയറ്റി.മുഴുവൻ യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണം ലഭിച്ചില്ല. ഇയാളുടെ പരാതിയിൽ വീണ്ടും മറ്റൊരു കേസും പൊലീസ് എടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP