Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഫ്രിക്കൻ പന്നിപ്പനിയുടെ സാഹചര്യത്തിലും തമിഴ്‌നാട്ടിൽ നിന്നും പന്നികളെ കടത്തിക്കൊണ്ടു വന്നു; ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിൻതുടർന്ന് പിടികൂടി  

ആഫ്രിക്കൻ പന്നിപ്പനിയുടെ സാഹചര്യത്തിലും തമിഴ്‌നാട്ടിൽ നിന്നും പന്നികളെ കടത്തിക്കൊണ്ടു വന്നു; ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിൻതുടർന്ന് പിടികൂടി   

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നിരോധനം തമിഴ്‌നാട്ടിൽ നിന്നും കടത്തികൊണ്ടുവന്ന പന്നികളെ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിൻതുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കടന്നുപോന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന പന്നികളെയാണ് സംഘടന പ്രവർത്തകർ കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടിയത്.

വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP