Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ചെറിയ സൈബർഷോട്ട് ക്യാമറ കൊണ്ട് സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭാശാലി; അമച്ചർ ക്യാമറയിൽ ഓട്ടോഫോക്കസ് ഉപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നില്ല ഓച്ചിറ സ്വദേശി ശ്രീകുമാർ ശ്രീനിവാസന്റെ ചിത്രങ്ങൾ; തന്റെ കൺമുന്നിൽ കണ്ട കാഴ്ചകളുമായി ശ്രീകുമാറിന്റെ ചിത്രപ്രദർശനം നാളെ മുതൽ

ഒരു ചെറിയ സൈബർഷോട്ട് ക്യാമറ കൊണ്ട് സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭാശാലി; അമച്ചർ ക്യാമറയിൽ ഓട്ടോഫോക്കസ് ഉപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നില്ല ഓച്ചിറ സ്വദേശി ശ്രീകുമാർ ശ്രീനിവാസന്റെ ചിത്രങ്ങൾ; തന്റെ കൺമുന്നിൽ കണ്ട കാഴ്ചകളുമായി ശ്രീകുമാറിന്റെ ചിത്രപ്രദർശനം നാളെ മുതൽ

ആർ.പീയൂഷ്

കൊല്ലം: കാലമൊരു തേരിലേറി മുൻപിൻ നോക്കാതെ പാഞ്ഞു പോകുമ്പോൾ ഒരു മാത്ര അതിനേ നിശ്ചലമാക്കി അതിൽ നിന്നോരു നിമിഷത്തെ പകർത്തി വരുംകാലത്തിനായ് കാത്ത് വെയ്ക്കുക. നിശ്ചലഛായാഗ്രഹണത്തെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്കാം. ശാസ്ത്രത്തിന്റെ കരവിരുതിനോപ്പം സർഗ്ഗാത്മകതയുടെ കാവ്യശകലങ്ങൾ കൂട്ടികലർത്തി ഒരു നിശ്ചലദൃശ്യം പകർത്തപ്പെടുമ്പോൾ അത് കാലാനുവർത്തിയാകുന്നു. ലോകം അവയെ ക്ലാസിക്കുകൾ എന്ന് വിളിക്കുന്നു. അങ്ങനെ എങ്കിൽ നിസംശയം ഈ ഓണാട്ടുകരക്കാരൻ പകർത്തിയ ചിത്രങ്ങളെ നമുക്ക് ക്ലാസിക്കുകൾ എന്ന് തന്നെ വിളിക്കാം.

ഇത് ശ്രീകുമാർ ശ്രീനിവാസൻ. ഒരു ചെറിയ സൈബർഷോട്ട് ക്യാമറ കൊണ്ട് സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭാശാലി. വ്യത്യസ്ഥങ്ങളായ ആയിരത്തിലേറേ ചിത്രങ്ങൾ ശ്രീകുമാർ ശ്രീനിവാസൻ തന്റെ മുഖപുസ്തകത്താളിൽ വരച്ചിട്ടു. 'മോർണിഗ് ഷോ' എന്ന പേരിൽ. ലോകമെമ്പാടും വിന്യസിച്ച് കിടന്ന് കൊണ്ട് മലയാണ്മയുടെ ഗൃഹാതുരതയെ ആഘോഷിക്കുന്ന മലയാളി അവയെ നെഞ്ചോടു ചേർത്തു വെച്ചു. ഓരോ പ്രഭാതത്തിലും ലോകത്തെവിടെയാണെങ്കിലും ഈ ഓച്ചിറക്കാരൻ പകർത്തി പോസ്റ്റുന്ന ചിത്രങ്ങൾ കാണാൻ അവർ ശ്രീകുമാറിനെ മുഖപുസ്തകത്തിൽ പിൻതുടർന്നു. കേവലം ഒരു അമച്ചർ ക്യാമറയിൽ ഓട്ടോഫോക്കസ് ഉപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ മാത്രമല്ല ശ്രീകുമാറിന്റെ ചിത്രങ്ങൾ.

ക്രിയാത്മകമായ സർഗ്ഗാത്മക കോർത്തിണക്കിയ ചിത്രകല എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കലാവൈഭവമാണത്. നിരീക്ഷണവും ചിന്തയും,നിറങ്ങളും, നിഴലും വെളിച്ചവും എല്ലാം തുല്യം. ഇരയെ കൊക്കിലാക്കാൻ ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ ധ്യാനാത്മകത അതാണ് ലോകം കണ്ട മികച്ച ചിത്രങ്ങൾക്ക് പിന്നിലെ അത്ഭുതമന്ത്രം. ശ്രീകുമാറിന്റെ ചിത്രങ്ങളിലും ക്ഷമയുടെ ഈ മാന്ത്രികത അനുഭവിച്ചറിയാം. സമകാലീനസംഭവങ്ങളെ,ആചാരപഴമയെ, ഉത്സവാഘോഷങ്ങളെ,നാട്ടുജീവിതങ്ങളെ അങ്ങനെ പകർത്തുന്നതെന്തുമാകട്ടെ അതിൽ ചിന്തയുടെ ഒരു തരിമ്പ് ഓളിപ്പിച്ച് വെയ്ക്കും എന്നതും ശ്രീകുമാറിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്.

മൂന്ന് വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്താണ് തന്റെ ഫോട്ടോ ഗ്രാഫിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ തുടർന്നാണ് ഫോട്ടോഗ്രാഫിയെകുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത്. പിന്നീട് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. സോണി സൈബർഷോട്ട് 10എക്‌സ് എന്ന ക്യാമറ സ്വന്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൂടുതൽ വിവരങ്ങൾ അറിയാവുന്ന മൂത്തമകൾ ശ്രുതിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സഹായിച്ചത്. ക്യാമറയുടെ ടെക്‌നിക്കുകളും ശ്രീകുമാറിന്റെ ചിന്താശേഷിയും കൂടിയായപ്പോൾ ദൃശ്യങ്ങൾക്ക് പുതിയ അർത്ഥതലമുണ്ടായി. നാടിന്റെ മുക്കിലും മൂലയിലും ശ്രീകുമാറും ക്യാമറയും നിറസാന്നിധ്യമായി. ജീവിതപാതയിലെ പ്രാരാബ്ധങ്ങൾ, ഉത്സവാഘോഷങ്ങളിലെ ആഘോഷ തിമിർപ്പുകൾ, നഷ്ട്ട്ടപെടുന്ന പഴമ കാഴ്ചകൾ, കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പുകൾ, പ്രകൃതിയിലെ അത്ഭുതങ്ങൾ തുടങ്ങീ പല വിഷയങ്ങളും തന്റെ ക്യാമറാക്കണ്ണുകളിലൂടെ വിസ്മയമൊരുക്കി.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സർവ്വീസ് നടത്തുന്ന ശ്രീകുമാർ ഒരു കൗതുകത്തിനായി തുടങ്ങിയ ഫോട്ടോഗ്രാഫി ഇന്ന് മുൻനിര ഫോട്ടോഗ്രാഫർമാരെ വെല്ലുന്ന നിലയിലേക്ക് എത്തി നിൽക്കുകയാണ്. സുഹൃത്തുക്കളുടെയും മുൻ അദ്ധ്യാപകരുടെയും നിർബന്ധത്തിൽ വഴങ്ങി താൻ പകർത്തിയ ചിത്രങ്ങളുടെ ഒരു പ്രദർശനം വയനകം ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടത്തുകയാണ്. രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് നാലു വരെയാണ് പ്രദർശനം. ശ്രീകുമാറിന്റെ ക്യാമറയിൽ പതിഞ്ഞ നൂറ്റി അൻപത് ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.

ഏറെക്കാലം നാടക രംഗത്ത് നടൻ, രചയിതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീകുമാർ ഓച്ചിറയ്ക്ക് സമീപം വലിയകുളങ്ങര ശ്രുതിയിലാണ് താമസിക്കുന്നത്. ഭാര്യ സുജ, മക്കളായ ശ്രുതി,സ്വാതി എന്നിവർ ഫോട്ടോഗ്രാഫിയോടുള്ള കമ്പത്തിന് പൂർണ്ണ പിൻതുണ നൽകുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP