Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യം ലഭിക്കാതെ വരുമ്പോഴുള്ള പുരുഷന്മാരുടെ മാനസിക- ശാരീരിക പ്രശ്നങ്ങൾക്ക് സ്ത്രീകള്ൾ ഇരയാവുന്നെന്ന് പരാതി കിട്ടുന്നുണ്ടെന്ന് കമ്മീഷൻ വനിതാ അധ്യക്ഷ എം. സി. ജോസഫെയ്ൻ; ലോക്ഡൗണിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് കമ്മീഷന്റെ കൗൺസലിങ്; വിവിധ ജില്ലകളിലുള്ള സ്ത്രീകൾക്ക് ഫോണിൽ കൗൺസലിങ് നേടാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്കായി വീട്ടിലിരുന്നും കൗൺസലിങ് നൽകുകയാണ് കേരള വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. പരാതികൾ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അടിയന്തര സഹായം വേണ്ട സ്ത്രീകൾക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി സഹായം ഉറപ്പാക്കുന്നുമുണ്ട്. കൂടാതെ കമ്മീഷൻ ഓരോ ജില്ലകളിലും ഏർപ്പെടുത്തിയ കൗൺസലർമാരുടെ നീണ്ട നിരയും സ്ത്രീകളുടെ സഹായത്തിനായുണ്ട്.

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഫോണിലൂടെ ലഭിക്കുന്നുണ്ട്. മദ്യം ലഭിക്കാതെ വരുമ്പോഴുള്ള പുരുഷന്മാരുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളായതിനാൽ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്.

മൊബൈൽ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളിൽ വർദ്ധിച്ചത് കാരണം കുടുംബപ്രശ്നങ്ങൾ കൂടിയതായും കമ്മീഷൻ അംഗങ്ങൾ പറയുന്നു. കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ, അംഗങ്ങളായ ഇ.എം. രാധ, അഡ്വ ഷിജി ശിവജി, അഡ്വ എം എസ് താര, ഡോ ഷാഹിദ കമാൽ തുടങ്ങിയവരെ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.

കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ വീഡിയോ കോളിലൂടെ നേരിട്ടും കൗൺസിലിങ് നൽകുന്നുണ്ട്. ഫോണിലൂടെ നേരിട്ട് കണ്ട് സംസാരിക്കുന്പോൾ അത് പലപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്ന് ഡോ ഷാഹിദ കമാൽ പറഞ്ഞു. ഒട്ടേറെ പരാതികൾ രണ്ട് ദിവസങ്ങളിലായി പരിഹരിച്ചതായും കമ്മീഷൻ അംഗം പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ വിദേശ മലയാളികളായ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് കമ്മീഷന്റെ കൗൺസലർമാരെ ബന്ധപ്പെട്ടത്. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളെ കുറിച്ചുള്ള ആശങ്കകളും കുടുംബ പ്രശ്നങ്ങളും സ്ത്രീകൾ പങ്കു വെച്ചു. ജോലിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട് താമസിക്കേണ്ടി വന്നതിന്റെ സമ്മർദ്ദങ്ങൾ പറഞ്ഞവരുമുണ്ട്.

പരാതികൾ പരിഹരിക്കാനും കൗൺസിലിംഗിനുമായി കമ്മീഷൻ വിവിധ ജില്ലകളിൽ കൂടുതൽ നമ്പറുകൾ ഉൾപ്പെടുത്തി. കൗൺസിലർമാരുടെ പേരുകളും നമ്പറുകളും താഴെ.

ഡാർലിൻ ഡൊണാൾഡ് *94950 81142*

ശ്രുതി *974611 9911*

മാല രമണൻ *9526114878*
*8157935859*
*9539401554*

പുഷ്പ ഭായ് *9495124586*

സിബി. എ *9447865209*

ആശ ജോസ് *9995718666*

സംഗീത *9495162057*

അഡ്വ. ജിനു എബ്രഹാം *9446455657*

ശ്രീകല *9947394710*

അസ്മിത *94964 36359*
രമ്യശ്രീ *97456 43015*

വിവിധ ജില്ലകളിലുള്ള സ്ത്രീകൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP