Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെട്ടിട ഉടമ ഉനി ഓഫീസ് കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നൽകാനോ പാടില്ല; കണ്ണൂരിൽ പോപ്പുലർഫ്രണ്ട് ഓഫീസും അനുബന്ധസ്ഥാപനങ്ങളും സീൽ ചെയ്തു

കെട്ടിട ഉടമ ഉനി ഓഫീസ് കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നൽകാനോ പാടില്ല; കണ്ണൂരിൽ പോപ്പുലർഫ്രണ്ട് ഓഫീസും അനുബന്ധസ്ഥാപനങ്ങളും സീൽ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധഭാഗങ്ങളിൽ പോപ്പുലർഫ്രണ്ട് ഓഫീസുകളും അനുബന്ധസ്ഥാപനങ്ങളും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ പൂട്ടിച്ചു. കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസ് സീൽ ചെയ്തു . എൻ ഐ എയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തുറന്ന് പ്രവർത്തിക്കരുതെന്ന് കാണിച്ചു ഓഫീസ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചു.

പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, വുമൺസ് ഫ്രണ്ട് എന്നിവയുടെ ഓഫീസുകളായാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മൂന്ന് മുറികൾ പ്രവർത്തിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംഘടനയുടെ ഓഫീസുകൾ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനാണ് അടച്ചു പൂട്ടൽ നോട്ടിസ് പതിച്ചത്. യു എ പി എ വകുപ്പ് പ്രകാരം എൻ ഐ എ യുടേതാണ് നോട്ടിസ്. ഈ ഓഫീസ് നിയമ വിരുദ്ധ പ്രവർത്തനം നടത്താൻ ഉപയോഗിച്ചെന്നും നോട്ടിസിൽ പറയുന്നു.

സെപ്റ്റംബർ 22 ന് എൻ ഐ എ രാജ്യ വ്യാപകമായി റെയ്ഡ് നടത്തിയ ഓഫീസുകളിൽ ഒന്നാണ് താണയിലുള്ള പി എഫ് ഐ ഓഫീസ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെ എൻ ഐ എ പരിശോധന നടത്തിയപ്പോൾ സംഘടനയ്ക്ക് അനധികൃത ഫണ്ട് വരുന്നതിന്റെ രേഖകൾ ലഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും സമാനമായ നോട്ടിസ് പതിച്ചിട്ടുണ്ട്.

യു എ പി എ നിയമ പ്രകാരം ഓഫീസ് കൈമാറ്റം ചെയ്യാനോ മറ്റാർക്കെങ്കിലും വാടകയ്ക്ക് നൽകാനോ പാടില്ലെന്ന് കാണിച്ചു കെട്ടിട ഉടമയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്. തലശേരിയിൽ പി. എഫ്. ഐ നിയന്ത്രണത്തിലുള്ള കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പൂട്ടി സീൽ ചെയ്തിട്ടുണ്ട്. പൊലിസ് ഇൻസ്പെക്ടർ എം. അനിൽ, എസ്. ഐ സി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് സീൽ ചെയ്തത്. പുന്നാട് പുറപ്പായിലെ ഓഫീസും പൊലിസ് സീൽ ചെയ്തിട്ടുണ്ട്. കുഞ്ഞാലിമരക്കാർ സ്മാരക കൾച്ചറൽ സെന്ററായി പ്രവർത്തിച്ചുവരുന്ന പി. എഫ്. ഐയുടെ ഓഫീസാണ് പൊലീസ് സീൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP