Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനമായി കുറച്ചു

ആവണി ഗോപാൽ

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ്ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി കുറച്ചു. നേരത്തേ ഇത് 8.65 ശതമാനമായിരുന്നു. ആറരക്കോടിയോളം ജീവനക്കാർക്ക് തിരിച്ചടിയാകും ഈ തീരുമാനം.

കേന്ദ്രതൊഴിൽമന്ത്രി സന്തോഷ് ഗാങ്വാർ ആണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഇപിഎഫ്ഒ ( എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) യുടെ ഉന്നതതല സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് നിരക്കു കുറയ്ക്കാൻ തീരുമാനിച്ചത്.

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ തീരുമാനം പ്രാബല്യത്തിലാകും. ഇപിഎഫ്ഒയുടെ വരുമാനം കുറയുന്നതിനാൽ ധനമന്ത്രാലയത്തിന്റെ ബാധ്യത കുറയ്ക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP