Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടക്കാവിൽ പെട്രോൾപമ്പ് ജീവനക്കാരനെ ആക്രമിച്ച് കവർച്ച

കെ വി നിരഞ്ജൻ

കോഴിക്കോട്: പെട്രോൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് കവർച്ച. നടക്കാവ് ഗേൾസ് സ്‌കൂളിന് മുൻവശത്തെ പെട്രോൾ പമ്പിലാണ് ഇന്ന് പുലർച്ചെ 3.30 ഓടെ കവർച്ച നടന്നത്. ബൈക്കിലെത്തിയ യുവാക്കൾ ജീവനക്കാരനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. 32,000 രൂപയായിരുന്നു ബാഗിലുള്ളത്. കവർച്ചയുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ചുവന്ന ബൈക്കിലാണ് രണ്ട് യുവാക്കൾ എത്തിയത്. ഈ സമയം ജീവനക്കാരൻ വിശ്രമിക്കുകയായിരുന്നു. പുറകിലിരുന്ന യുവാവ് ബൈക്കിൽ നിന്നിറങ്ങി ജീവനക്കാരന് സമീപമെത്തി. അപ്പോഴേക്കും ജീവനക്കാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അതിനിടെയാണ് ജീവനക്കാരന്റെ കണ്ണിൽ മണൽ എറിഞ്ഞ് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. ജീവനക്കാരൻ പുറകെ ഓടുന്നതും കസേരയെടുത്ത് എറിയുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിഐ ബിശ്വാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെട്രോൾ പമ്പിന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP