Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരുമാനത്തെ തൊട്ടുകളിക്കാൻ ഇല്ലേയില്ല; പെട്രോൾ-ഡീസൽ വിൽപന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

വരുമാനത്തെ തൊട്ടുകളിക്കാൻ ഇല്ലേയില്ല; പെട്രോൾ-ഡീസൽ വിൽപന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിൽപ്പനനികുതിയിൽ കുറവ് വരുത്താൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്്യക്തമാക്കി. നികുതി കുറയ്ക്കുന്നത് സർക്കാരിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും അത് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില ദിനംപ്രതി വർധിക്കുന്നതിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബർ 31 വരെ കെഎസ്ഇബിക്ക് കുടിശിക ഇനത്തിൽ 2441.22 കോടി രൂപ കിട്ടാനുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളും വൻകിട, ചെറുകിട സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് അരിവില കൂടാൻ കാരണം ജിഎസ്ടിയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. ബ്രാൻഡഡ് അരിക്കാണ് വില വർധിച്ചത്. വിലവർധന ഇനിയും തുടർന്നാണ് സർക്കാർ നേരിട്ട് അരിക്കടകൾ തുടങ്ങുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തെ കുറിച്ച് സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP