Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെട്രോൾ വിലയെ മറികടന്ന് ഡൽഹിയിലെ ഡീസൽ വില; ഡീസലിന് ഒരു ലിറ്ററിന് 79.88 രൂപയായി; ഇന്ധനവില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പെട്രോളിനേക്കാൾ വില ഡീസലിന്. ഡൽഹിയിലാണ് പെട്രോളിനേക്കാൾ കൂടുതൽ തുക ഡീസലിനു നൽകേണ്ടിവരിക. കോൽക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിൽ പെട്രോളിനു തന്നെയാണു കൂടുതൽ തുക.

ബുധനാഴ്ച 48 പൈസ കൂടി വർധിച്ചതോടെ ഡീസലിന് ഒരു ലിറ്ററിന് 79.88 രൂപയായി. അതേസമയം പെട്രോളിനു ബുധനാഴ്ച കമ്പനികൾ വിലവർധിപ്പിച്ചിട്ടില്ല. പെട്രോളിന് 79.76 രൂപയാണ് ഡൽഹിയിലെ വില. ഇതോടെയാണു ഡീസലിന്റെ വില പെട്രോളിനെ മറികടന്നത്.

വില തുടർച്ചയായ 18-ാം ദിവസമാണു ബുധനാഴ്ച ഡീസലിനു കൂടിയത്. പെട്രോൾ വില തുടർച്ചയായി 17 ദിവസം കൂടിയ ശേഷം മാറാതെ നിൽക്കുകയാണ്. 18 ദിവസത്തിനിടെ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് ഡൽഹിയിൽ വർധിച്ചത്.

രാജ്യത്തെ ഇന്ധനവില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂൺ ഏഴു മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP