Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു നൽകിയതോടെ ഭീഷണി പെൻഷൻ റദ്ദാക്കുമെന്ന്; മുസ്‌ലീം ലീഗുകാരല്ലാത്തവർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയാൽ ഗതി ഇതെന്നും മുന്നറിയിപ്പ്; നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് അഹമ്മദ്

ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു നൽകിയതോടെ ഭീഷണി പെൻഷൻ റദ്ദാക്കുമെന്ന്; മുസ്‌ലീം ലീഗുകാരല്ലാത്തവർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയാൽ ഗതി ഇതെന്നും മുന്നറിയിപ്പ്; നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് അഹമ്മദ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഭിന്നശേഷിക്കാരനായ നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കൽ. 10 വർഷമായി വാങ്ങുന്ന പെൻഷൻ റദ്ദാക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ വഴിവിട്ട ഇടപെടൽ വിവാദമായി. ഇത് സംബന്ധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.. കോവിഡ് കാലത്ത് ജനമൈത്രി പൊലീസിനോടോപ്പം ചേർന്ന് ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു സഹായിച്ചതിന്റെ പേരിലാണ് ഇത്തരമൊരു അനീതി ഭിന്നശേഷിക്കാരനോട് കാണിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ 11-ാം വാർഡ് ബള്ളീറിലെ നൗഷാദ് അഹമ്മദ് ആണ് പരാതിക്കാരൻ. 2011 മുതൽ ഭിന്നഷേശിക്കാർക്കുള്ള പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് നൗഷാദ്. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറിയാണ് ഇപ്പോൾ ഭിന്ന ശേഷിതെളിയിക്കുന്ന പുതിയ സാക്ഷ്യപത്രം മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കാൻ വേണ്ടി നൗഷാദിന് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് ഡോക്ടർമാർ അടങ്ങിയ ബോർഡ് സാക്ഷ്യപ്പെടുത്തിയ കാഴ്‌ച്ചക്കുറവിനുള്ള സർഫിക്കറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പെൻഷൻ അനുവദിച്ചത്.

10 വർഷമായി നിലവിൽ പെൻഷൻ കൈപറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന്ന് വേണ്ടി കത്ത് കിട്ടി ഏഴ് ദിവസത്തിനകം വീണ്ടും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ പുതിയ സാക്ഷ്യപത്രം മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് 19 മൂലം നാട് ഒന്നാകെ ലോക് ഡൗണിൽ കഴിയുമ്പോഴാണ് പശ്ചാതലത്തിൽ ഇതിന് വേണ്ടി മാത്രം സമയം കണ്ടെത്തി അടിയന്തിര ഭരണ സമിതി യോഗം ചേർന്ന് ഇങ്ങനെയൊരു കത്ത് നൽകിയതിൽ ദുരൂഹതയുണ്ടെന്ന് നൗഷാദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു.ഒരുമാസത്തോളമായി കാസർകോട് ജനമൈത്രി പൊലീസിന്റെ വളണ്ടിയറായി നൗഷാദ് സേവനം ചെയ്തു വരുന്നുണ്ട്.

ഒരു കണ്ണിന് കാഴ്‌ച്ചയില്ലാഞ്ഞിട്ട് പോലും ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനത്തെ അനധികൃതമായാണ് പഞ്ചായത്ത് സെക്രട്ടറി കത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് നൗഷാദ് പറയുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കിട്ടിയപ്പോൾ മനസികമായി തളർന്നിരിക്കുകയാണെന്നന്ന് നൗഷാദ് പറഞ്ഞു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് നാഷണൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കൂടിയാണ് നൗഷാദ്.

പഞ്ചായത്തിലെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് പഞ്ചായത്ത് ബോർഡിനെതിരെ നിരന്തരമായ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന് തനിക്ക് കിട്ടുന്ന പെൻഷൻ റദ്ദ് ചെയ്യാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഭരണസമിതിക്ക് വേണ്ടിയുള്ള സെക്രട്ടറിയുടെ കത്തെന്ന് നൗഷാദ് ആരോപിക്കുന്നു.

ഭിന്നശേഷി തെളിയിക്കുന ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജില്ലാ മെഡിക്കൽ ബോർഡിന്റെ സ്ഥിരതയുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ നിലവിലിരിക്കെ പുതിയ സർട്ടിഫിക്കറ്റ് ലോക്ക്ഡൗൺ നാളുകളിൽ ഓഫീസുകൾ പ്രവർത്തിക്കാത്തത്, കാരണം പെട്ടെന്ന് എടുത്തുകൊടുക്കാൻ കാലതാമസമുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഈ പ്രത്യേക സാഹചര്യത്തിൽ നേട്ടീസ് സെക്രട്ടറി അയച്ചതും ഇത് മുന്നിൽ കണ്ട് തന്നെയാണ്.

മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറി തനിക്ക് അയച്ച നോട്ടീസ് നിയമവിരുദ്ധവും അന്യായവും രാഷ്ട്രീയ പകപോക്കലുമാണെന്നും സെക്രട്ടറിയുടെ നോട്ടീസ് പിൻവലിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജനമൈത്രി പൊലീസിന്റെ സേവനം അനുഷ്ടിക്കുന്ന തന്നെ സമൂഹത്തിന് മുന്നിൽ അപമാനിക്കുക വഴി എന്റെ നിലവിലെ പ്രവർത്തനത്തെ നിരുൽസാഹപ്പെടുത്താനും ശ്രമിച്ച മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നൗഷാദ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP