Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി ജെ ജോസഫ്‌

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി;  സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി ജെ ജോസഫ്‌

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം മുല്ലപ്പെരിയാർ മേൽനോട്ട സമിതി തള്ളി. ജലനിരപ്പ് 136 അടിയാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് 140 അടി എത്തിയാൽ മാത്രമേ ഷട്ടറുകൾ തുറന്നുവിടൂവെന്നും സമിതി അറിയിച്ചു. ഡാം സന്ദർശിച്ചശേഷമാണ് മേൽനോട്ടസമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം തള്ളിയ സമിതി ചെയർമാൻ എൽ എ വി നാഥൻ 140 അടിയായാലേ ഷട്ടർ തുറക്കൂവെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ചെയർമാനുപുറമെ മേൽനോട്ടസമിതി അംഗങ്ങളായ വി ജെ കുര്യൻ, എസ് സ്വാമിനാഥൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഡാം പരിശോധനക്ക് എത്തിയിരുന്നു.

തകരാറുള്ള 12, 13 ഷട്ടറുകളും സമിതി പരിശോധിച്ചു. രണ്ട് ഷട്ടറുകൾ കേടായതിന്റെ പശ്ചാത്തലത്തിലാണ് ജലനിരപ്പ് താഴ്‌ത്തണമെന്ന് കേരളം ആവശ്യമുയർത്തിയത്. ഡാമിന്റെ അറ്റകുറ്റപ്പണികൾ തീരുംവരെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യവും സമിതി അംഗീകരിച്ചില്ല. 137.7 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സമിതി ചെയർമാന്റെ നിലപാട് പ്രതിഷേധാർഹമെന്ന് കേരളം അറിയിച്ചു. മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

അണക്കെട്ടിന്റെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ചോർച്ച കണ്ടെത്തിയതിലും ഷട്ടറുകൾ പ്രവർത്തിക്കാത്തതിലും ആശങ്കയുണ്ട്. കഴിഞ്ഞദിവസം ഉപസമിതി നടത്തിയ പരിശോധനയിൽ അണക്കെട്ടിന്റെ വിവിധ സ്ഥലങ്ങളിൽ ചോർച്ച കണ്ടെത്തിയിരുന്നു. 10-11, 17-18 എന്നീ ബ്ലോക്കുകൾക്കിടയിലാണു ചോർച്ച കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP