Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകൻ കമലിനെതിരേ മുസ്ലിംലീഗ്: നിലമ്പൂരിലെ രാജ്യാന്തര ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുത്; മലപ്പുറത്ത് തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി കളക്ടർക്കു പരാതി

സംവിധായകൻ കമലിനെതിരേ മുസ്ലിംലീഗ്: നിലമ്പൂരിലെ രാജ്യാന്തര ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുത്; മലപ്പുറത്ത് തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി കളക്ടർക്കു പരാതി

മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ മുസ്ലിം ലീഗ്. നിലമ്പൂരിൽ നടക്കുന്ന ഐഎഫ്എഫ്കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഉദ്ഘാടനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ കമൽ മേള ഉദ്ഘാടനം ചെയ്യുന്നത് ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ലീഗ് ഈ ആവശ്യം ഉന്നയിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനെന്ന നിലയിൽ, കമൽ മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടു.

ഐഎഫ്എഫ്‌കെയുടെ നിലമ്പൂർ മേഖലാ മേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയാനിരിക്കെയാണ്, മേള ഉദ്ഘാടനം ചെയ്യുന്നതിൽനിന്ന് കമൽ പിന്മാറണമെന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തത്. ഉപതിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതു ലംഘിച്ച് മേള ഉദ്ഘാടനം ചെയ്യരുതെന്നാണ് ആവശ്യം. ഈ. അഹമ്മദിന്റെ നിര്യാണത്തേത്തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ അടുത്ത മാസം 12നാണ് തിരഞ്ഞെടുപ്പ്. 17ന് ഫലമറിയാം.

മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്നു പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇടതുപക്ഷവും ബിജെപിയും അവരുടെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP